ക​ളി​യും ചി​രി​യു​മാ​യി പൃ​ഥ്വി​യും പാ​ർ​വ​തി​യും; കൂ​ടെ​യി​ലെ മ​നോ​ഹ​ര ഗാ​നം എ​ത്തി
Tuesday, July 10, 2018 1:42 PM IST
പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി, ന​സ്രി​യ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കി​യ കൂ​ടെ​യി​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കാ​ർ​ത്തി​ക്കാ​ണ്.

പാ​ർ​വ​തി​യും പൃ​ഥ്വി​യു​മാ​ണ് വാ​ന​വി​ല്ലേ എ​ന്നാ​രം​ഭി​ക്കു​ന്ന ഈ ​മ​നോ​ഹ​ര ഗാ​ന​ത്തി​ലു​ള്ള​ത്. ര​ഞ്ജി​ത്, മാ​ലാ പാ​ർ​വ​തി, റോ​ഷ​ൻ മാ​ത്യു, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ര​ജ​പു​ത്ര വി​ഷ്വ​ൽ മീ​ഡി​യ, ലി​റ്റി​ൽ ലാം​പ് ഫി​ലിം​സ് ഇ​ന്ത്യ എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി എം. ​ര​ഞ്ജി​ത്, അ​ഞ്ജ​ലി മേ​നോ​ൻ എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.