വിശ്വാസപൂർവം മൻസൂറിന്‍റെ ട്രെയിലർ എത്തി
Friday, June 9, 2017 9:29 PM IST
വീരപുത്രന് ശേഷം പി.ടി.കുഞ്ഞുമുഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വം മന്‍സൂറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രണയചിത്രത്തിൽ ആനന്ദം ഫെയിം റോഷന്‍ മാത്യുവും പ്രയാഗ മാര്‍ട്ടിനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

രണ്‍ജി പണിക്കര്‍, ആശാ ശരത്, സെറീന വഹാബ്, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഭാ വര്‍മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.