അയാൾ ശശിയിലെ ശ്രീനിവാസന്‍റെ ഗാനമെത്തി
Friday, June 16, 2017 12:11 AM IST
ശ്രീനിവാസൻ ചിത്രമായ "അയാൾ ശശി" യിലെ പുതിയ ഗാനം പുറത്തിറങ്ങി. അക്കണ തിക്കണ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനിവാസൻ തന്നെയാണ്. വി. വിനയകുമാറിന്‍റെ വരികൾക്ക് ബേസിൽ സി.ജെ. സംഗീതമൊരുക്കിയിരിക്കുന്നു. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയത്.

സജിൻ ബാബു സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, കൊച്ചുപ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിക്സ് ൻ ടെയിൽസിന്‍റെ ബാനറിൽ പി. സുകുമാർ , സുധീഷ് എൻ. പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.