ആനുകാലികസംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി "കാട്ടി'
Friday, June 23, 2017 1:09 AM IST
ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്കെതിരായി നടന്നുവരുന്ന അക്രമങ്ങളെ പ്രതിപാദിച്ച് ഒരുകൂട്ടം യുവാക്കൾ അണിയിച്ചൊരുക്കിയ കാട്ടി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഷൈൻ മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ ജയിലിലെ സുഖവാസവും വിധി നടപ്പാക്കാനുള്ള കാലതാമസവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

കാട്ടിയുടെ ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നതും ഷൈൻ തന്നെയാണ്. ജെയ്മോൻ ഫിലിപ്പ്, പ്രെയ്സ് ജോസ്, ഷൈൻ, എബിൻ, സിറാജ്, കിരൺ, അപ്പു, ആഗ്നസ് രാജൻ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിറാജ് പുളിമൂട്ടിൽ, സാബു ജോസഫ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.