അഭ്രപാളിയിലേക്ക് ഐ.എം. വിജയന്‍റെ ആ മാസ്മരിക കിക്ക്
Friday, June 23, 2017 6:04 AM IST
ഇന്ത്യൻ ഫുട്ബോളിലെ മലയാളി വിസ്മയം ഐ.എം. വിജയന്‍റെ കളിക്കളത്തിലെ സിസർ കട്ട് ഷോട്ടുകൾ ആരാധകർ ഏറെ ആസ്വദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി പ്രിയതാരം അതേ മാസ്മരിക ഷോട്ട് പുറത്തെടുത്തു. എന്നാൽ അത് കളിക്കളത്തിലല്ല, കാമറയ്ക്കു മുന്നിലാണെന്നു മാത്രം.

ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി എന്ന ചിത്രത്തിനു വേണ്ടിയാണ് ഐ.എം.വിജയൻ തന്‍റെ വിസ്മയ പ്രകടനം ആവർത്തിച്ചത്. താരം തന്നെയാണ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

ഫുട്ബോളിൽ വിസ്മയം തീർത്ത ഐ.എം. വിജയൻ ഇപ്പോൾ സിനിമയിലും സജീവമാണ്. അടുത്തിടെയിറങ്ങിയ മമ്മൂട്ടിച്ചിത്രം ദ ഗ്രേറ്റ് ഫാദറിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഐ.എം. വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.