സർവോപരി പാലാക്കാരന്‍റെ ടീസർ എത്തി
Thursday, July 13, 2017 12:34 AM IST
അനൂപ് മേനോന്‍ നായകനാവുന്ന സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 34 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം അപർണ ബാലമുരളിയും ഗായത്രി അരുണും ടീസറിലെത്തുന്നു.

ജോസ് കൈതപ്പറമ്പില്‍ മാണി എന്ന കഥാപാത്രത്തെയാണ് സർവോപരി പാലാക്കാരനിൽ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളിയും അനു സിത്താരയുമാണ് നായികമാര്‍. പരസ്പരം സീരിയലിലൂടെ പ്രശസ്തയായ ഗായത്രി അരുണ്‍ ചിത്രത്തില്‍ പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.