Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Karshakan |


കാൻസറിനെ നേരിടാൻ ഇനി മുള്ളാത്തയും
<യ> പന്ത്രണ്ടു തരം കാൻസർരോഗങ്ങൾക്ക് മുള്ളാത്ത ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനം.

പണ്ട് നാട്ടിൻപുറങ്ങളിൽ വ്യാപകമായി കണ്ടിരുന്നതും ഇന്ന് അപൂർവമായി കാണുന്നതുമായ ഒരു ഫലവൃക്ഷമാണ് മുള്ളാത്ത. ഇവയുടെ പഴങ്ങൾക്കും ഇലകൾക്കും കാൻസറിനെ നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് കണ്ടെത്തിയതോടെ ഈ ഫലവൃക്ഷത്തിന് ആവശ്യക്കാരേറി. നഴ്സറികളിൽ പണ്ടില്ലാത്ത ഡിമാൻഡും വിലയുമാണിപ്പോൾ മുള്ളാ ത്തത്തൈകൾക്ക്.

മുള്ളാത്തയെന്നും മുള്ളൻചക്കയെന്നും വിളിക്കുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്ര നാമം ‘അനോന മ്യൂരിക്കേറ്റ’ എന്നാണ്. ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെട്ട ഇവയുടെ പുറം, മുള്ളുകളാൽ ആവരണം ചെയ്തവയാണ്. പഴത്തിന്റെ ഉൾഭാഗം ആത്തച്ചക്കയുടേതുമായി സാമ്യമുണ്ടെങ്കിലും രൂപത്തിൽ വ്യത്യസ്തത പുലർത്തുന്നു.

പന്ത്രണ്ടു തരം കാൻസർരോഗങ്ങൾക്ക് മുള്ളാത്ത ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനം. കാൻസർ കോശങ്ങളെ ഇല്ലാതാക്കുവാൻ മുള്ളാത്തപ്പഴത്തിനും ഇലകൾക്കും അദ്ഭുതകരമായ ശേഷിയുണ്ടെന്നാണ് കണ്ടെത്തൽ. മെക്സികോയിൽ കണ്ടെത്തിയ ഈ ഔഷധവൃക്ഷം, ക്യൂബ, സെൻട്രൽ അമേരിക്ക, ബ്രസീൽ,ഫിലിപ്പീൻസ് എന്നിവിടങ്ങളിലും, പശ്ചിമേഷ്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മുള്ളാത്തയ്ക്ക് ആവശ്യക്കാരേറിയതോടെ തൈകൾ ഇറക്കുമതി ചെയ്ത് കർഷകർ, കേരളം, കർണാടക, തമിഴ്നാട് സംസ്‌ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.

മുള്ളാത്തയുടെ പഴങ്ങളിലും ഇലകളിലും ‘അസെറ്റോജെനിൻ’ എന്ന പദാർഥമടങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുന്നതെന്നാണ് കണ്ടെത്തലുകൾ. ആയതിനാൽ മുള്ളാത്തയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നതും കാൻസറിനെ തടയുമത്രേ. കീമോതെറാപ്പിയേക്കാൾ പലമടങ്ങ് ഫലപ്രദമാണ് മുള്ളാത്തപ്പഴത്തിന്റെ ഉപയോഗമെന്നാണ് വിദേശസർവകലാശാലയുടെ പഠന റിപ്പോർട്ടുകൾ പറയുന്നത്. കീമോതെറാപ്പിക് ഗുളികയായ അഡ്രിയാമൈസിനെക്കാൾ മികച്ച ഗുണം ലഭിക്കുന്നതാണ് മുള്ളാത്തപ്പഴമെന്നും പഠനമുണ്ട്. കാൻസറിനെ കൂടാതെ ഹൃദ്രോഗം, ആസ്ത്മ, കരൾരോഗം, രക്‌തസമ്മർദം എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കു മുള്ളാത്തപ്പഴം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.

മൂന്നു മുതൽ ഏഴു മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളാത്ത യുടെ വിത്താണ് പ്രചനനത്തിനായി ഉപയോഗിക്കാറുള്ളത്. 5–6 മാസം വരെ പ്രായമായ തൈകൾ 4–6 മീറ്റർ വരെ അകലത്തിൽ മാറ്റിനടാം. ഭാഗിക തണൽ ഇഷ്ടപ്പെടുന്ന മരമായതിനാൽ കേരളത്തിലെ വീട്ടുവളപ്പിൽ ഇടവിളയായും കൃഷിചെയ്യാം. മാറ്റി നട്ട തൈകൾ 2–3 വർഷത്തിനുള്ളിൽ പൂവിടും. വേനലാണ് മുള്ളാത്തയുടെ പ്രധാന പഴക്കാലം. പഴത്തിന്റെ മുള്ളുകൾ വളഞ്ഞു കണ്ടാൽ പഴം മൂപ്പെത്തിയെന്ന് മനസിലാക്കാം. മൂപ്പെത്തിയ പഴം പച്ചക്കറിയായോ പഴുപ്പിച്ചോ കഴിക്കാം. പഴങ്ങൾ പഴുത്തുതുടങ്ങുമ്പോൾ മഞ്ഞ നിറമാകുന്നതു കാണാം. പഴക്കാമ്പിന് വെള്ളയും കുരുക്കൾക്ക് കറുപ്പും നിറമാണ്. ഒരടി വരെ നീളത്തിൽ വളരുന്ന പഴങ്ങൾക്ക് 1–3 കിലോ വരെ തൂക്കം വരും. പഴുത്ത പഴത്തിന് മധുര ത്തോടൊപ്പം നേരിയ പുളിപ്പും ഇടകലർന്ന രുചിയാണ്. പഴത്തിൽ 67.5 ശതമാനം പൾപ്പടങ്ങിയിട്ടുണ്ട്. പഴക്കാമ്പിന് കൈതച്ചക്കയുടെ രുചിയുമായി സാമ്യമുണ്ട്. കൂടാതെ, ജീവകങ്ങളായ സി,ബി,ബി2,നാരുകൾ, കാർബോഹൈട്രേറ്റ്, മൂലകങ്ങളായ കാൽസ്യം, ഫോസ്ഫറസ് എന്നിവയും സമൃദ്ധമായിട്ടുണ്ട്.

മുള്ളാത്ത ഉൾപ്പെടുന്ന ജെനുസിലെ മറ്റു വൃക്ഷത്തൈകളെ അപേക്ഷിച്ച്, മുള്ളയുടെ പഴം മൂല്യവർധിത ഉത്പന്നങ്ങളായ ജാം, ജെല്ലി എന്നിവ തയാറാക്കാൻ യോജിച്ചതാണ്.

വിത്തുവഴി ഉത്പാദിപ്പിച്ച മുള്ളാത്തയുടെ തൈകൾ, തൈയൊന്നിന് 25 രൂപയ്ക്കും പഴത്തിന്, കിലോ 100 രൂപയ്ക്കും പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയലിലെ സെയി ൽസ് കൗണ്ടറിൽ ലഭ്യമാണ്.

മേൽപ്പറഞ്ഞ ഔഷധഗുണങ്ങളും മൂല്യവർധിത സാധ്യതകളുമുള്ള മുള്ളാത്തയെന്ന അദ്ഭുതഫലവൃക്ഷത്തെക്കുറിച്ച് ഇനിയുമേറെ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടിയിരിക്കുന്നു. ഫോൺ– 04936 260 561. (സെയിൽസ് കൗണ്ടർ).

<യ> ഷഫ്ന കളരിക്കൽ
സബ്ജറ്റ് മാറ്റർ സ്പെഷലിസ്റ്റ്, ആർഎആർഎസ്, അമ്പലവയൽ

<യ> നിയാസ് പി.
അസി. പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് വുഡ് സയൻസ് * ടെക്നോളജി, കണ്ണൂർ യൂണിവേഴ്സിറ്റി.

ശീതകാല പച്ചക്കറികൾ നടാൻ സമയമായി
കുറച്ചു വർഷങ്ങളായി കേരളത്തിൽ ശീതകാലപച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ സമതലപ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്തുവരുന്നു. ശൈത്യമേഖലകള...
ബ്രൂസല്ലോസിസ് അഥവ മാൾട്ടാപ്പനി
പനികൾക്കും, പനിപ്പേരുകൾക്കും, പനിപ്പേടികൾക്കും, പനിക്കഥകൾക്കും പഞ്ഞമില്ലാത്ത കേരളത്തിൽ പുതിയ വാർത്താതലക്കെട്ടായി ബ്രൂസല്ല രോഗവും സ്‌ഥാനം പിടിച്ചിരിക്കുന്നു. ദീർ...
പാഴ്ഭൂമിയിൽ കരനെൽ വിസ്മയം
പാഴ്ഭൂമിയിലെ കരനെൽ ക്കൃഷി വിജയം നാട്ടുകാർക്ക് കൗതുകമായി. മുണ്ടക്കയം പുഞ്ചവയൽ ഒറവാറൻതറ വീട്ടിൽ ലൂയിസ് തോമസ് എന്ന യുവകർഷകനാണ് നെൽകൃഷിയിൽ
ഔഷധം, സൗന്ദര്യവർധകം ലോങ്ങൻപഴം
സൗന്ദര്യവും അംഗലാവണ്യവും വശ്യതയും നിലനിർത്താൻ ആഗ്രഹിക്കാത്ത ഏതു സ്ത്രീകളാണുള്ളത്. അതു പ്രകൃതിദത്തമായി, പാർശ്വഫലങ്ങളില്ലാതെ ഒരു പഴമുപയോഗിച്ച് സാധിക്കുമെങ്കിൽ
ഉദ്യാനത്തിലെ തൂവെള്ള മെഴുകുതിരികൾ
സ്തൂപിക പോലെ നെടുനീളൻ തൂവെള്ളപ്പൂക്കൾ; കടും പച്ചിലകളുടെ പശ്ചാത്തലത്തിൽ നിറയെ തൂവെള്ളപ്പൂക്കൾ മെഴുകുതിരിപോലെ നിറഞ്ഞുനിൽക്കുന്നത് വേറിട്ട കാഴ്ചയാണ്. പേര്
മുട്ടയിലും വ്യാജനോ?
സമ്പൂർണ മാംസാഹാരമെന്ന വിശേഷണമുള്ള കോഴിമുട്ട എന്ന ഭക്ഷ്യവസ്തു പെട്ടെന്നൊരു നാൾ മുതൽ സാധാരണക്കാരന്റെ പേടി സ്വപ്നമായി മാറിയിരിക്കുന്നു. എല്ലാത്തിലും മായമാണ്
കാലാവസ്‌ഥാ വ്യതിയാനം കേരളം രൂക്ഷ വരൾച്ചയിലേക്ക്
ഈവർഷം ഇന്ത്യയുടെ പലഭാഗങ്ങളിലും നല്ല മഴലഭിച്ചു.എന്നാൽ തെക്കു–പടിഞ്ഞാറൻ കാലവർഷം കുറഞ്ഞതിനാൽ കേരളം വരൾച്ചക്കുതുല്യമായ സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്.
വിളവിനൊപ്പം വിപണിയും
കൃഷിചെയ്യുന്ന കർഷകരായാലും കൃഷി ഗ്രൂപ്പുകളായാലും ഉണ്ടാക്കുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മാർഗമുണ്ടായാലേ ലാഭമുണ്ടാകു. കൃഷി ചെയ്ത്, ഉത്പാദനം നടക്കുന്ന വേളയിൽ
എംബിഎക്കാരിയുടെ സംരംഭം; പശുവളർത്തൽ മാസവരുമാനം 30,000
ബംഗളൂരു അൽ അമീൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എംബിഎ ഫസ്റ്റ് ക്ലാസിൽ പാസായ ലിയാ മാത്യു ഉദ്യോഗം വേണ്ടെന്നു വച്ചാണ് 2011 ജനുവരിയിൽ പശുളർത്തൽ തുടങ്ങിയത്. എംബിഎക്കാരിക്...
ഉദ്യാനത്തിലെ ബലൂൺ പൂക്കൾ
വിടരാൻ വെമ്പുന്ന പൂമൊട്ടുകൾക്ക് ബലൂണിന്റെ രൂപഭാവമാണ്; അങ്ങനെയാണ് ‘പ്ലാറ്റികൊഡോൺ ഗ്രാൻഡിഫ്ളോറസ്’ എന്ന ഉദ്യാനസുന്ദരിക്ക് ബലൂൺ പൂവ് എന്ന് പേരു കിട്ടുന്നത്.
തെങ്ങിനു ഇടവിളയായി ചെത്തിക്കൊടുവേലി
കേരളത്തിലെ തെങ്ങിൻ തോപ്പു കളിൽ ഇടവിള യായി കൃഷി ചെയ്യാവുന്ന ഒരു ഔഷധസസ്യ മാണ് ചെത്തി ക്കൊടുവേലി. പ്ലംബാജി നേസി യേ സസ്യകുടും ബത്തിൽ പ്പെ ടുന്ന കൊടുവേലിയുടെ
പ്രതിരോധം കൂട്ടാം, വിഷം കുറയ്ക്കാം
മാരകമായ രാസകീടനാശിനികൾ തളിച്ച പച്ചക്കറികളാണ് നമുക്കിന്ന് കടകളിൽ നിന്നു കിട്ടുന്നതിലധികവും. പ്രഷർ, പ്രമേഹം, കൊളസ്ട്രോൾ, കാൻസർ തുടങ്ങി ജീവിതശൈലി രോഗങ്ങൾ
കാൻസർ പ്രതിരോധിക്കുന്ന മക്കോട്ട ദേവ കോട്ടയത്ത്
മാനവരാശിയുടെ രക്ഷക്കായി സ്വർഗത്തിൽ നിന്നു കൊണ്ടുവന്ന പഴം– അതാണ് മക്കോട്ട ദേവ എന്ന പേരിനർഥം. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തനതു ഫലവർഗമായ മക്കോട്ടദേവയെ
മാറ്റപ്പെടേണ്ട കീടനാശിനി നിയമങ്ങൾ
കാലഹരണപ്പെട്ട കീടനാശിനി നിയന്ത്രണ നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്‌ഥിരം സമിതിയുടെ നിർദ്ദേശം. ഒരു വർഷം എത്ര ടൺ കീടനാശിനി
കണ്ടെത്താം, സാധ്യതകളുടെ സംരംഭങ്ങൾ
രാജ്യത്ത് സംരംഭകത്വത്തിന് വൻ സാധ്യതകളാണ് രൂപപ്പെട്ടുവരുന്നത.് ഇതിനായി സംരംഭകത്വ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയവും നിലവിലുണ്ട്. കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ
ഇത് ജേക്കബിന്റെ സ്വർഗരാജ്യം
കേരളത്തിന്റെ സഹാറയാകുമെന്നു പ്രവചനം. കത്തുന്നവെയിലിൽ കരിഞ്ഞുണങ്ങുന്ന വിളകൾ, വെള്ളമെത്രകൊടുത്താലും വൈകുന്നേരമാകുന്നതോടെ വരണ്ടുണങ്ങുന്ന കൃഷിയിടം.
കമഴ്ത്തിവെട്ടിലൂടെ ആയുഷ്കാല റബർ കൃഷി, ഇടവിളയായി കൊക്കോ
ഒരു മനുഷായുസ് മുഴുവൻ ഒരുറബർ മരത്തിൽ നിന്ന് പാലെടുക്കാൻ കഴിയുമോ? ചോദ്യം സാധാരണ റബർ കർഷകരോടാണ് ചോദിക്കുന്നതെങ്കിൽ ആ നിമിഷം ലഭിക്കുന്ന മറുപടി ഇല്ല എന്നു തന്നെയായിര...
18 ഇനം ചക്കക്കറികളും ചക്കപ്പായസവും
ഭക്ഷ്യ സംസ്കരണത്തിൽ റഫീക്കിന്റെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു. ചക്ക സംസ്കരണ രംഗത്താണ് റഫീക്ക് ശ്രദ്ധേയനാകുന്നത്. പതിനെട്ടു കൂട്ടം രുചിയേറിയ ചക്ക കറികളോടൊപ്പ...
നീങ്ങാം, മാസ സ്വയംപര്യാപ്തയിലേക്ക്
കേരളത്തിന്റെ 95 ശതമാനവും മാംസാഹാരപ്രിയരാണെന്നാണ് കണക്ക്. ഉദ്ദേശം 50 ലക്ഷം ടൺ ഇറച്ചി കോഴിയായും മട്ടനായും ബീഫായും പന്നിയിറച്ചിയായും
ബിനുവിനും ദീപയ്ക്കും അഭിമാനിക്കാം
വിഷം തളിച്ച പച്ചക്കറികൾ ഉപയോഗിക്കേണ്ടി വരുന്ന മലയാളിക്ക് ബിനു വിജയന്റെയും കുടുംബത്തിന്റെയും ജൈവ കൃഷി ഒരു മാതൃകയാണ്. മുണ്ടക്കയം കരിനിലം പാറയിൽ പുരയിടം
പ്ലാവിൽ നിന്ന് പണം വിളയിച്ച് ആൻസി
പ്ലാവുകളാൽ സമ്പന്നമായ ഇടുക്കിയിലെ കുടയത്തൂരിൽ ചക്കയെന്ന വിശിഷ്ട ഫലത്തിൽ നിന്ന് നൂറ്റിയൻപതോളം ഭക്ഷ്യവിഭവങ്ങൾ നിർമിക്കുകയാണ് ആൻസി മാത്യു എന്ന വീട്ടമ്മ. ഒരു പതിറ്റ...
സുഗന്ധവിളകൃഷിയിൽ ബ്രഹ്മി
എല്ലാ ഭാഗങ്ങൾക്കും ഔ ഷധഗുണമുള്ള നാട്ടുചെടിയാണ് ബ്രഹ്മി. വ്രണം, വസൂരി, പ്രമേഹം, ഉന്മാദം, അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. എല്ല...
മണ്ണിനും മനുഷ്യനും ചതുരപ്പയർ
അടുക്കളത്തോട്ടങ്ങൾക്ക് അലങ്കാരവും അഴകു മാണ് ചതുരപ്പയർ. മനുഷ്യ ശരീരത്തിനും മനസിനും ഉണർവും മണ്ണിന് ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. അടുക്കളത്തോട്ടത്ത...
രോഗങ്ങളും പ്രതിവിധികളും സുഗന്ധവിളകളിൽ
ഭാരതത്തിന്റെ വിദേശനാണ്യസമ്പാദ്യത്തിൽ സുഗന്ധവ്യജ്‌ഞന കയറ്റുമതിക്ക് നിർണായക സ്‌ഥാനമുണ്ട്. അന്യദേശക്കാരെ ഇന്ത്യയിലേക്ക് ആകർഷിച്ചതിലും ഇന്ത്യയുടെ ചരിത്രം മാറ്റിയെടു...
ഔഷധഗുണമുള്ള അരിനെല്ലി
കേരളമെമ്പാടും മുൻകാലത്ത് ധാരാളമായി കണ്ടിരുന്ന ഒരു നിത്യഹരിതസസ്യമാണ് പുളിനെല്ലി അഥവാ അരിനെല്ലി. നക്ഷത്രത്തിന്റെ രൂപമുള്ളതുകൊണ്ട്നക്ഷത്രനെല്ലി എന്നും അറിയപ്പെടുന്...
കൃഷി + ബിസിനസ് = അഭിനവ് ഫാർമേഴ്സ് ക്ലബ്, പൂനെ
കൃഷിയിടത്തിൽ നിങ്ങൾ ഉത്പാദിപ്പിക്കുന്നവ ഇടനിലക്കാരില്ലാതെ വിൽപന നടത്താൻ കഴിയുമെങ്കിൽ മാത്രം കൃഷിയിലേക്കിറങ്ങിയാൽ മതി, നിങ്ങൾക്കിതു സാധിക്കുന്നില്ലെങ്കിൽ ഒരിക്കല...
സൗന്ദര്യമുള്ള വീടുകൾക്ക് സുന്ദരമായ മാലിന്യ നിർമാർജനം
മാലിന്യമെന്നത് അസ്‌ഥാനത്തുള്ള വിഭവമാണ് – ഇതാണ് സുമേഷിന്റെ അഭിപ്രായം. മാലിന്യം ആ അവസ്‌ഥയിലെത്തുന്നതിനുമുമ്പ് മിത്രമായി കാണാൻ പഠിച്ചാൽ മാലിന്യനിർമാർജനം പ്രശ്നമേ...
ജോർജ് ജോസഫിന്റെ തോപ്പിൽ ഇതു പഴക്കാലം
കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള പഴത്തോട്ടത്തിന്റെ ഉടമയാണ് കാന്തല്ലൂർ എസ്എച്ച് ഹൈസ്കൂളിലെ അധ്യാപകനായ ജോർജ് ജോസഫ് തോപ്പൻ. ഇദ്ദേഹത്തിന്റെ അഞ്ചേക്കർ പുരയിടത്തിൽ
ഇതാ, ഒരു കാരിക്കേച്ചർ ചെടി
ഈ ചെടി നമ്മിൽ പലർക്കും സുപരിചിതമായിരിക്കും; പേര് പരിചിതമായിരിക്കില്ല എന്നു മാത്രം. ഉദ്യാനപാലകർക്ക് പലപ്പോഴും ഇത്തരം ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായി എന്നു വരാം....
കിടാക്കളുടെ ശരീര പോഷണത്തിന് കാഫ് സ്റ്റാർട്ടർ
ക്ഷീരോത്പാദന മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അമിതമായ തീറ്റച്ചെലവാണ്. പോഷകങ്ങളുടെ കുറവും കൂടുതലും പാലുത്പാദത്തിന് വിഘാതമായി നിൽക്കുന്ന മുഖ്...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.