Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Karshakan |


സ്നാപ് ഡ്രാഗൺ അർഥപൂർണമായ പുഷ്പം
അർഥപൂർണമായ പൂവാണ് സ്നാപ്ഡ്രാഗൺ. പൂവ് വളരെ മൃദുവായി ഒന്നമർത്തിയാൽ അതിന്റെ രൂപം വ്യാളീമുഖം പോലെയാകും. അങ്ങനെയാണ് ഞൊടിച്ചാൽ വ്യാളീമുഖമാകുന്നത് എന്ന അർഥത്തിൽ സ്നാപ് ഡ്രാഗൺ എന്ന പേര് കിട്ടുന്നത്. കുലീനമായ ആകർഷകത്വം (grace) എന്നും പാറക്കൂട്ടങ്ങളിൽ പറ്റിപ്പിടിച്ചു വളരുമെന്നതിനാൽ കരുത്ത് എന്നും സ്നാപ് ഡ്രാഗണ് അർഥമുണ്ട്. എങ്കിലും കുടിലതയുടെ പ്രതീകമായും ഈ പൂവിനെ കാണുന്നവരുണ്ട് സ്നാപ്ഡ്രാഗൺ എന്ന വാക്ക് പൊതുവേ ഈ പൂവിന്റെ രൂപസാമ്യവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും പൂവിന്റെ ജനിതകപ്പേരായ ആന്റിറിനം (Antirrhinum) ഗ്രീക്ക് പദമായ ആന്റിറിനോൺ എന്ന വാക്കിൽ നിന്നുണ്ടായതാണ്. മൂക്കിനോട് സാദൃശ്യമുള്ളത് എന്നർഥം. ഗ്രീക്കുകാർ ഈ പൂവിനെ കൈനോക്കിഫെലോൺ (Kynokephelon) എന്നും വിശേഷിപ്പിക്കാറുണ്ട്. നായ് തലയോടു സാമ്യമുള്ളത് എന്നർഥം.

പൂത്തടങ്ങളിൽ വളർത്താൻ അനുയോജ്യമാണ് ആന്റിറിനം മജസ് എന്നു പേരായ സ്നാപ്ഡ്രാഗൺ. മനോരഞ്ജകമായ തമ്പ് തുടങ്ങിയവ. 15–20 സെന്റീമീറ്റർ ഉയരത്തിൽ മാത്രം വളരുന്ന ഇവ ചെറുചട്ടികളിൽ വളർത്താൻ ഉത്തമമാണ്. വ്യത്യസ്തവർണങ്ങൾ വിടർത്തുന്ന ഇനങ്ങൾ ഇവയിലുണ്ട്. കുള്ളന്മാരിൽ സാമാന്യം ഉയരമുള്ളവയാണ് താഹിതി സ്നാപ്ഡ്രാഗൺ. ഇവ 20 സെന്റീ മീറ്റർ ഉയരത്തിൽ വളരും. ഇരട്ട നിറത്തിൽ പൂക്കൾ വിടർത്തുകയും ചെയ്യും.

ഇഴഞ്ഞു വളരുന്ന സ്നാപ്ഡ്രാഗൺ ശ്രേണിയിൽപ്പെട്ടവയാണ് ഷാൻഡ്ലിയൽ, ലാംപിയൻ, ലുമിനെയർ തുടങ്ങിയവ. അനായാസം വളർത്താവുന്ന വാർഷിക പുഷ്പിണിയാണ് സ്നാപ് ഡ്രാഗൺ. ഇന്ത്യ പോലെയുള്ള ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരുമ്പോൾ വേനലിന്റെ തുടക്കത്തിൽ ഇത് നിറയെ പൂചൂടും. എന്നാൽ മധ്യവേനലിന്റെ കൊടുംചൂടിൽ ചെടികൾക്ക് ചെറിയ ക്ഷീണം സംഭവിക്കും. ചിലത് ഭാഗികമായെങ്കിലും വാടും. വീണ്ടും തണുപ്പുകാലമാകുമ്പോൾ ഇവ ഊർജ്‌ജസ്വലമായി തലനിവർത്തി പുഷ്പിക്കാൻ തുടങ്ങുന്നതു കാണാം. പൂത്തടങ്ങളിലും അരികുകളിലും ചട്ടികളിലും സ്നാപ്ഡ്രാഗൺ വളർത്താം. ശിലാരാമങ്ങൾക്ക് വന്യഭംഗി നൽകാനും അത്യുത്തമം. ബൊക്കേ നിർമാണത്തിനും പൂപ്പാത്രങ്ങൾ അലങ്കരിക്കാനും അവിഭാജ്യഘടകമാണ് സ്നാപ്ഡ്രാഗൺ പൂക്കൾ.തീരെ ചെറിയ വിത്തുകളിൽ നിന്നാണ് പുതിയ തൈകൾ മുളയ്ക്കുന്നത്. 10–14 ദിവസം വേണം വിത്തു മുളയ്ക്കാൻ. തൈകൾ ആറില വളരുമ്പോഴേക്കും അഗ്രം നുള്ളിയാൽ ചെടി പടർന്നു വളർന്ന് കൂടുതൽ പൂക്കൾ വിടർത്തും. നിറവും ഇടത്തരം വലിപ്പവുമുള്ള ചെടി ഉയർന്ന ഉദ്യാനസസ്യങ്ങൾ വളരുന്നയിടങ്ങളിൽ അവയ്ക്കു മുൻഭാഗത്തായി ചെറുതട്ടുകളായി വളർത്താൻ ഉചിതമാണ്. ഇയരം കുറഞ്ഞും കൂടിയും വളരുന്ന പൂത്തണ്ടുകളുള്ള വിവിധ ഇനങ്ങൾ ഇതിനുണ്ട്. കടുത്ത നീല നിറമൊഴികെ ബാക്കി ഏതാണ്ട് എല്ലാ നിറങ്ങളിലും സ്നാപ് ഡ്രാഗൺ പൂക്കൾ വിടർത്തുക പതിവാണ്. തണുത്ത കാലാവസ്‌ഥയാണ് ചെടിക്കിഷ്ടം. വസന്തത്തിലും മഞ്ഞുകാലത്തുമാണ് ചെടി കൂടുതൽ പുഷ്പിക്കുക. ചെറിയ ചൂടും തണുപ്പും ഇടകലർന്ന മിതശീതോഷ്ണകാലാവസ്‌ഥയും ഇതിനു പ്രിയപ്പെട്ടതുതന്നെ.

വളർച്ചാ സ്വഭാവമനുസരിച്ച് സ്നാപ്ഡ്രാഗൺ ചെടിക്ക് വിവിധ വിഭാഗങ്ങളുണ്ട്. ഉയരം കൂടിയത്, ഇടത്തരം ഉയരമുള്ളത് ഉയരം കുറഞ്ഞത്, ഇഴയുന്ന സ്വഭാവമുള്ളത് ഇങ്ങനെ നാലുതരമാണ് പ്രധാനം. ഏഴ് വ്യത്യസ്ത നിറങ്ങളിൽ പൂ വിടർത്തുന്ന ആക്സിയൺ, എട്ടുതരം നിറങ്ങളുള്ള റോക്കറ്റ് , ബ്രൈറ്റ്, മാഡം ബട്ടർഫ്ളൈ, ഡബിൾ സുപ്രീം എന്നിവ ഉയരം കൂടിയ വിഭാഗത്തിൽപ്പെടുന്നു. സോണറ്റ്, ലിബർട്ടി എന്നിവ ഇടത്തരം ഉയരമുള്ളവയാണ്. കുടുത്തപർപ്പിൾ ഇലകളും കുടുംചുവപ്പു പൂക്കളുമുള്ള ബ്ലാക്ക് പ്രിൺസ് സ്നാപ് ഡ്രാഗൺ സോണറ്റ് വിഭാഗത്തിലെ താരമാണ്. ഉയരം കുറഞ്ഞ വിഭാഗത്തിലെ പ്രധാനികളാണ് ഫ്ളോറൽ ഷവേഴ്സ്, ഫ്ളോറൽ കാർപെറ്റ്, റോയൽ കാർപ്പെറ്റ്, മാജിക് കാർപ്പെറ്റ് എന്നിവ.

ജൈവവളങ്ങളോട് സ്നാപ് ഡ്രാഗൺ ചെടിക്ക് പ്രത്യേക മമത തന്നെയുണ്ട്. മണ്ണിൽ നടുമ്പോൾ ആറിഞ്ച് താഴ്ചയിൽ മണ്ണുമാറ്റി ജൈവവളങ്ങൾ ചേർക്കണം. തൈ നട്ടാൽ ആവശ്യമറിഞ്ഞു മാത്രം നനയ്ക്കുക. തടത്തിൽ കരിയിലയോ വൈക്കോലോ ഒക്കെ കൊണ്ട് പുതയിടുന്നതും നല്ലതാണ്. സെപ്റ്റംബർ–ഒക്ടോബർ മാസമാണ് വിത്തുപാകാൻ നല്ലസമയം. നഴ്സറി തടങ്ങളിലോ മൺപാത്രങ്ങളിലോ വിത്തുപാത്രങ്ങളിലോ തടിപ്പെട്ടികളിലോ വിത്തു പാകാം. മണ്ണ്, പരുപരുത്തമണൽ, ജൈവവളം, ഇലപ്പൊടി എന്നിവ കലർത്തിയൊരുക്കുന്ന പോട്ടിംഗ് മിശ്രിതമാണ് തൈ നടാൻ നന്ന്. ഇവ എല്ലാം തുല്യയളവിലാണ് എടുക്കേണ്ടത്.

തൈകൾ വളർ ത്താനുള്ള തടം കിളച്ചൊരുക്കി ജൈവവളവും ചേർത്ത് പരുവപ്പെടുത്തി 60 സെന്റീ മീറ്റർ വീതിയിലും 15 സെന്റീ മീറ്റർ ഉയരത്തിലും കോരണം. മണ്ണിന്റെ ഗുരുത്വം കുറയ്ക്കാൻ അല്പം മണൽ ചേർക്കുന്നതിൽ തെറ്റില്ല. നഴ്സറിത്തടം രണ്ടു ശതമാനം ഫോർമലിൻ ലായനിയൊഴിച്ചു കുതിർത്ത് 45 മണിക്കൂർ നേരം പോളിത്തീൻ ഷീറ്റിട്ടു മൂടി അണുനശീകരണം നടത്തുന്ന പതിവുമുണ്ട്. തുടർന്ന് പോളിത്തീൻ ഷീറ്റു മാറ്റി വിത്തു പാകുന്നതിനു മുമ്പ് തടം പൂർണമായും ഉണങ്ങാൻ അനുവദിക്കണം. തടത്തിൽ വിത്തുവരികൾ തമ്മിൽ ആറു സെന്റീ മീറ്റർ ഇടയകലം നൽകണം. തുടർന്ന് അരിച്ചെടുത്ത ഇലപ്പൊടി വിത്തുകൾക്കു മീതെ മൂടണം. നേരിയ തോതിലേ നന വേണ്ടൂ.ഈ തൈകൾ 4–5 ഇലപ്രായമാകുമ്പോഴാണ് (25 ദിവസത്തെ വളർച്ച) ഇളക്കി നടേണ്ടത്. ചതുരശ്രമീറ്ററിന് മൂന്നു കിലോ എന്ന തോതിലാവണം ജൈവവളപ്രയോഗം രാസവളപ്രയോഗം നിർബന്ധമില്ല. എങ്കിലും ചതുരശ്രമീറ്ററിന് 20 ഗ്രാം യൂറിയ, 60–120 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30–60 ഗ്രാം പൊട്ടാഷ് വളം എന്നതാണ് ശാസ്ത്രീയ ശിപാർശ. പറിച്ചുനട്ട് ഒരു മാസം കഴിഞ്ഞാണ് യൂറിയ ചേർക്കേണ്ടത്. ചില സ്‌ഥലങ്ങളിൽ യൂറിയ രണ്ടു ശതമാനം ലായനിയാക്കി ഇലകളിൽ തളിക്കുന്ന പതിവുമുണ്ട്. 1–2 കിലോ പച്ചചാണകം, പിണ്ണാക്ക് എന്നിവ 10 ലിറ്റർ വെള്ളത്തിൽ ഒരാഴ്ച കുതിർത്തു വയ്ക്കുക. ഇതിനു തേയില വെള്ളത്തിൽ നിറമാകുമ്പോൾ അരിച്ചെടുത്ത് ഓരോ ചട്ടിയിലും 500 മില്ലി വീതം ഓരോ ആഴ്ച ഇടവിട്ട് നൽകുന്നത് സസ്യവളർച്ചയെയും പുഷ്പിക്കലിനെയും ത്വരിതപ്പെടുത്തും.

അലങ്കാര പുഷ്പ വിപണിയിൽ ഏറെ ഡിമാൻഡുള്ള പൂവാണ് സ്നാപ്ഡ്രാഗൺ. പൂക്കൾ മൂന്നിലൊരു ഭാഗം മാത്രം വിടരുമ്പോഴേക്കും പൂത്തണ്ട് വിളവെടുക്കണം. വൈകുന്നേരമോ അതിരാവിലെയോ വേണം വിളവെടുപ്പ്. മുറിച്ചെടുത്ത പൂത്തണ്ടുകൾ ഒരു ബക്കറ്റിലെടുത്ത വെള്ളത്തിൽ ചുവടു മുക്കിവയ്ക്കുന്നതു നന്ന്. ചുവടു ചേർത്ത് തണ്ട് മുറിച്ചാൽ മതി.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ
കൃഷിവകുപ്പ്, തിരുവനന്തപുരം

തനി നാടൻ കൃഷിയുമായി മാങ്കുളം
പലഗ്രാമങ്ങളും ചരിത്രത്തിൽ സ്‌ഥാനം നേടുന്നത് ചില രുചികളിലൂടെയാണ്. രുചിയും ഗുണവുമുള്ള പച്ചക്കറികൾ മാങ്കുളത്തിന്റേതാണെന്ന് പറയുന്നവരുടെ എണ്ണം കൂടുകയാണ്. കർഷകരുടെ
തേനും മൂല്യവർധനയും
പുഷ്പ, പുഷ്പേതര ഗ്രന്ഥികളിൽ നിന്നും ഊറി വരുന്ന മധുരദ്രാവകമായ പൂ ന്തേൻ തേനീച്ചകളാണ് തേനാക്കി മാറ്റുന്നത്.
സ്നാപ് ഡ്രാഗൺ അർഥപൂർണമായ പുഷ്പം
അർഥപൂർണമായ പൂവാണ് സ്നാപ്ഡ്രാഗൺ. പൂവ് വളരെ മൃദുവായി ഒന്നമർത്തിയാൽ അതിന്റെ രൂപം വ്യാളീമുഖം പോലെയാകും
സുഖപ്പെടുത്തുന്ന തോട്ടമായി ജോബിയുടെ ജൈവ ഫാം
മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താൻ കൃ ഷിയിടങ്ങൾക്കു കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജോബിയുടെ കൃഷിയിടം. കുട്ടികൾക്കും മുതിർന്നവർക്കും സ്വസ്‌ഥമായി സമയം
നെൽകൃഷി നടത്താം; വൈദ്യുതി കുറച്ച്
കേരളത്തിലെ നെൽപാടങ്ങളിൽ വെള്ളം വറ്റിക്കുന്നതിന് പരമ്പരാഗത രീതിയിലുള്ള പെട്ടിയും പറയുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
മീനും പച്ചക്കറികളും ഇനി ഡിജിറ്റൽ കൃഷിയിൽ
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും മീനും സ്വയം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ് അക്വാപോണിക്സ് കൃഷിയിലേക്ക് എറണാകുളം മുളന്തുരുത്തി പള്ളത്തട്ടേൽ തമ്പി ...
കേരളം പഠിക്കാത്ത ജലപാഠങ്ങൾ
സമീപകാല ചരിത്രത്തിലൊന്നുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ് കേരളം
ചെവിക്കൂൺ കഴിക്കൂ...രോഗങ്ങൾ അകറ്റൂ....
ചെവിയോട് സാദൃശ്യമു ള്ള കൂൺവർഗത്തിലെ അതിശയനാണ് ഓറികുലേറിയ ഓറികുല എന്ന ശാസ്ത്രനാമ ത്തിൽ അറിയപ്പെടുന്ന ചെവി ക്കൂൺ. ഇന്ന് കൂൺ ഉത്പാദന രംഗത്ത് നാലാം സ്‌ഥാനത്ത്
മൾട്ടി പർപ്പസ് മരോട്ടി
ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ ഒരു ലിറ്റർ മരോട്ടി എണ്ണയുടെ വില 1250 രൂപ. നാം ഇതുവരേയും
തയാറാക്കാം, വാഴയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ
നന്നായി കഴുകി വൃത്തിയാക്കിയ വാഴക്കാമ്പ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ആവിയിൽ വേവിച്ചതിനുശേഷം വിനാഗിരിയും ഉപ്പും ചേർത്ത് അരമണിക്കൂർ വയ്ക്കുക. ഒരു പാനിൽ എണ്ണ ച...
കന്നുകാലികളിലെ ഗർഭകാല പരിചരണം
ക്ഷീരമേഖലയിലെ യുവകർഷകർ വളർത്താൻ ആഗ്രഹിക്കുന്നത് ദിവസവും 20 ലിറ്ററോ, അതിൽ കൂടുതലോപാൽ തരുന്ന
രുചിക്കും ആരോഗ്യത്തിനും ഗ്രാമ്പൂ
മലയോര മേഖലയ്ക്ക് യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. മിർട്ടേസി യേ സസ്യകുടുംബത്തിലെ അംഗമായ ഈ വിള തെങ്ങ്, കവുങ്ങിൻ തോപ്പുകളിൽ ഇടവിള യായും കൃഷി ചെയ്യാം
മട്ടുപ്പാവും ഹരിതാഭമാക്കാം
കൃഷിസ്‌ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയിൽ.
മുലപ്പാലിനു തുല്യം വെള്ളക്കൂവ
രോഗങ്ങൾ ഒന്നും തന്നെയില്ല. കേരളത്തിലെ ഏതു മണ്ണിലും വളരും. ഒരേക്കറിൽ കൃഷിചെയ്താൽ ആറുലക്ഷം വരെ വരുമാനമുണ്ടാക്കാം.
ഉൾനാടൻ ഗ്രാമത്തിലെ ഹരിത ബയോപാർക്ക്
കൃഷിയിൽ നേട്ടം ഉണ്ടാക്കുന്നവരെക്കാൾ നഷ്ടം സംഭവിക്കുന്നവരെക്കുറിച്ചാണ് ഇന്ന് ജനം കൂടുതലായി അറിയുന്നത്. ഇത്തരം അറിവുകൾ പുതുതലമുറയിൽ കൃഷി താൽപര്യം കുറയ്ക്കുന്നു.
നെൽകൃഷി: രീതിമാറ്റിയില്ലെങ്കിൽ ആക്രമണ സ്വഭാവവും മാറും
അന്നം ഭൂതാനം ജ്യേഷ്‌ടം– പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്‌ടമായത് അന്നം അഥവ ആഹാരമാണ്. നെല്ല് മാനവരാശിക്ക് ആഹാരത്തിന്റെ നേർ പര്യായമാണ്. ലോകജനസംഖ്യയുടെ
തേനും ഉപയോഗങ്ങളും
ഊർജ്‌ജദായകവും പോഷകസമൃദ്ധവുമായ സുവ ർണ ദ്രാവകമാണ് തേൻ. പ്രകൃ തിയിലെ തേനീച്ചകളുടെ നിരന്തരമായ അധ്വാനഫലമായി സസ്യസ്രോതസുകളിൽ നിന്നും ശേഖരിക്കപ്പെടുന്ന
പരിചയപ്പെടാം, ടു ഇൻ വൺ മരച്ചീനിയെ
കണ്ടാൽ കുറ്റിച്ചെടി, ചുവടുകുഴിച്ചാൽ മരച്ചീനി. ചെടിയായും ഭക്ഷണത്തിനും രണ്ടുപയോഗമുള്ള മരച്ചീനി. നാലുപാടും ഇലകൾ വീശി, നിറയെ ശിഖരങ്ങളുമായി ഒരു തണൽച്ചാർത്ത് തീർക്കുന...
ജാതി അറിഞ്ഞൊരു കൃഷി
മിരിസ്റ്റിക്ക ഫ്രാഗ്രൻസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം ഇന്തോനേഷ്യയിലെ ബാൻഡ ദ്വീപുകളാണ്.
തത്തമ്മച്ചുണ്ടുപോലൊരു പൂവ്
തത്തമച്ചുണ്ടുപോലെ വളഞ്ഞ സവിശേഷരൂപമുള്ള പൂക്കളും വെള്ളിത്തിളക്കമുള്ള ഇലകളും. അതിസുന്ദരിയായ ഈ പൂച്ചെടി വീട്ടുദ്യാനങ്ങളിൽ വളർത്തിയാലേ രക്ഷനേടുകയുള്ളൂ
പഠിക്കാം, നാറ്റ്വേക്കോ ഫാമിംഗ്
വ്യത്യസ്തവും വിഭിന്നവുമായ ഒട്ടേറെ കൃഷിരീതികളെ കുറിച്ച് നമുക്കറിയാം. ഓരോ കാലഘട്ടത്തിലും വിവിധ ദേശങ്ങളിലെ ജനങ്ങൾ കാലാവസ്‌ഥക്കും പ്രകൃതിക്കും ഇണങ്ങുന്ന പുതിയ
താരമായി പർപ്പിൾ പാഷൻഫ്രൂട്ട്
സ്വർണനിറത്തിലെ ഗോൾഡൻ പാഷൻഫ്രൂട്ടിനെ വെല്ലാൻ പർപ്പിൾ വർണത്തിലെ മനോഹരമായ പാഷൻ ഫ്രൂട്ട്. പർപ്പിൾ പാഷൻഫ്രൂട്ട് എന്ന ഇനത്തെ മുൻകാലങ്ങളിൽ കേരളത്തിൽ കണികാണാൻ
കരിയിഞ്ചി: കിലോ ആറായിരം രൂപ
തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് കണ്ണൂർ ഇരിട്ടിയിലെ ഈസ്റ്റ് ഇന്ത്യൻ നഴ്സറി ഉടമ വിഎസ് സെബാസ്റ്റ്യനും സുഹൃത്തും. ഇതിന്റെ
രക്ഷിക്കാം, നെല്ലിനെ
നെൽകൃഷിയിൽ ഇത്തവണ വിളവെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറവായിരുന്നെന്നു പറയാം. മഴ പൊതുവേ കുറവായിരുന്നെങ്കിലും ആവശ്യസമയങ്ങളിൽ സഹായത്തിനെത്തി. ചൂടു കൂടിയത്
ശീതകാല പച്ചക്കറികൾ നടാൻ സമയമായി
കുറച്ചു വർഷങ്ങളായി കേരളത്തിൽ ശീതകാലപച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ സമതലപ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്തുവരുന്നു. ശൈത്യമേഖലകള...
ബ്രൂസല്ലോസിസ് അഥവ മാൾട്ടാപ്പനി
പനികൾക്കും, പനിപ്പേരുകൾക്കും, പനിപ്പേടികൾക്കും, പനിക്കഥകൾക്കും പഞ്ഞമില്ലാത്ത കേരളത്തിൽ പുതിയ വാർത്താതലക്കെട്ടായി ബ്രൂസല്ല രോഗവും സ്‌ഥാനം പിടിച്ചിരിക്കുന്നു. ദീർ...
പാഴ്ഭൂമിയിൽ കരനെൽ വിസ്മയം
പാഴ്ഭൂമിയിലെ കരനെൽ ക്കൃഷി വിജയം നാട്ടുകാർക്ക് കൗതുകമായി. മുണ്ടക്കയം പുഞ്ചവയൽ ഒറവാറൻതറ വീട്ടിൽ ലൂയിസ് തോമസ് എന്ന യുവകർഷകനാണ് നെൽകൃഷിയിൽ
ഔഷധം, സൗന്ദര്യവർധകം ലോങ്ങൻപഴം
സൗന്ദര്യവും അംഗലാവണ്യവും വശ്യതയും നിലനിർത്താൻ ആഗ്രഹിക്കാത്ത ഏതു സ്ത്രീകളാണുള്ളത്. അതു പ്രകൃതിദത്തമായി, പാർശ്വഫലങ്ങളില്ലാതെ ഒരു പഴമുപയോഗിച്ച് സാധിക്കുമെങ്കിൽ
ഉദ്യാനത്തിലെ തൂവെള്ള മെഴുകുതിരികൾ
സ്തൂപിക പോലെ നെടുനീളൻ തൂവെള്ളപ്പൂക്കൾ; കടും പച്ചിലകളുടെ പശ്ചാത്തലത്തിൽ നിറയെ തൂവെള്ളപ്പൂക്കൾ മെഴുകുതിരിപോലെ നിറഞ്ഞുനിൽക്കുന്നത് വേറിട്ട കാഴ്ചയാണ്. പേര്
മുട്ടയിലും വ്യാജനോ?
സമ്പൂർണ മാംസാഹാരമെന്ന വിശേഷണമുള്ള കോഴിമുട്ട എന്ന ഭക്ഷ്യവസ്തു പെട്ടെന്നൊരു നാൾ മുതൽ സാധാരണക്കാരന്റെ പേടി സ്വപ്നമായി മാറിയിരിക്കുന്നു. എല്ലാത്തിലും മായമാണ്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.