വാ​ട്‌​സ്ആ​പ് ഹാ​ക്ക് ചെ​യ്‌​തോ? ഇ​താ പ​രി​ഹാ​രം
വാ​ട്‌​സ്ആ​പ് ഹാ​ക്ക് ചെ​യ്‌​തോ? ഇ​താ പ​രി​ഹാ​രം
Wednesday, March 27, 2024 2:27 PM IST
സോനു തോമസ്
വാ​ട്‌​സ്ആ​പ് ന​മ്പ​റി​ല്‍​നി​ന്ന് നി​ങ്ങ​ള​റി​യാ​തെ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് മെ​സേ​ജു​ക​ള്‍ പോ​കു​ന്നു​ണ്ടോ? എ​ങ്കി​ല്‍ ഉ​റ​പ്പി​ച്ചോ നി​ങ്ങ​ളു​ടെ വാ​ട്‌​സ്ആ​പ് ആ​രോ ഹാ​ക്ക് ചെ​യ്തി​രി​ക്കു​ന്നു.

ഹാ​ക്ക​ര്‍ നി​ങ്ങ​ളു​ടെ വാ​ട്‌​സ്ആ​പ് ഉ​പ​യോ​ഗി​ച്ച് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചാ​റ്റ് ചെ​യ്യു​ക​യും ഒ​രു​പ​ക്ഷേ പ​ണം വ​രെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​വാം. പ​റ​ഞ്ഞു​വ​രു​ന്ന​ത് ഹാ​ക്ക​ര്‍ നി​ങ്ങ​ളെ വ​ലി​യ കു​ഴി​യി​ലാ​ണ് ചാ​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ്.

ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മോ?

എ​ന്‍റെ കൈ​യി​ലി​രി​ക്കു​ന്ന ഫോ​ണ്‍ ഹാ​ക്ക് ചെ​യ്യാ​നോ? ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്നാ​ണ് പ​ല​രു​ടെ​യും വി​ചാ​രം. എ​ന്നാ​ല്‍ ഹാ​ക്ക​ര്‍​മാ​ര്‍ പ​ല​വ​ഴി​ക​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ ഫോ​ണും വാ​ട്‌​സ്ആ​പും ഹാ​ക്ക് ചെ​യ്യും.

മെ​സേ​ജു​ക​ളി​ലൂ​ടെ​യും പ​ബ്ലി​ക്ക് വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും നി​ങ്ങ​ളു​ടെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാം. ഫോ​ണി​ല്‍​വ​രു​ന്ന മെ​സേ​ജു​ക​ളി​ലെ ലി​ങ്കു​ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ഫോ​ണി​ല്‍ തു​റ​ക്ക​രു​ത്.

വാ​ട്‌​സ്ആ​പ്പ് എ​ങ്ങ​നെ തി​രി​ച്ചു​പി​ടി​ക്കാം


വാ​ട്‌​സ്ആ​പി​ന്‍റെ സെ​റ്റിം​ഗ്‌​സ് മെ​നു​വി​ല്‍​നി​ന്ന് ലി​ങ്ക്ഡ് ഡി​വൈ​സ​സ് എ​ന്ന ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ നി​ങ്ങ​ളു​ടെ വാ​ട്‌​സ്ആ​പ് ഏ​തൊ​ക്കെ ക​മ്പ്യൂ​ട്ട​റി​ല്‍ ലോ​ഗി​ന്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കാ​ണി​ക്കും. നി​ങ്ങ​ള്‍ ലോ​ഗി​ന്‍ ചെ​യ്യാ​ത്ത ക​മ്പ്യൂ​ട്ട​റി​ല്‍​നി​ന്ന് ലോ​ഗ്ഔ​ട്ട് ചെ​യ്യാ​നു​ള്ള ഓ​പ്ഷ​നും ഇ​വി​ട​യു​ണ്ട്.

മ​റ്റൊ​രു ഫോ​ണി​ലാ​ണ് നി​ങ്ങ​ളു​ടെ വാ​ട്‌​സ്ആ​പ് ലോ​ഗി​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത് എ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ഒ​ന്നു​കൂ​ടെ ലോ​ഗി​ന്‍ ചെ​യ്യു​ക. എ​സ്എം​എ​സ് ആ​യി ല​ഭി​ക്കു​ന്ന ആ​റ​ക്ക കോ​ഡ് കൊ​ടു​ത്താ​ല്‍ മ​റ്റ് ഫോ​ണു​ക​ളി​ല്‍​നി​ന്ന് ലോ​ഗ്ഔ​ട്ട് ആ​കു​ക​യും നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ലോ​ഗി​നാ​കു​ക​യും ചെ​യ്യും.

ഇ​നി ഹാ​ക്ക​ര്‍ ടു ​സ്റ്റെ​പ് വെ​രി​ഫി​ക്കേ​ഷ​ന്‍ കോ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്തി​ട്ടു​ണ്ടേ​ല്‍ അ​തു​കൂ​ടി കൊ​ടു​ത്താ​ലേ ലോ​ഗി​ന്‍ ആ​കൂ. പേ​ടി​ക്കേ​ണ്ട, ഏ​ഴു ദി​വ​സം കാ​ത്തി​രു​ന്നാ​ല്‍ മ​തി. അ​തു​ക​ഴി​ഞ്ഞാ​ല്‍ ടു ​സ്റ്റെ​പ് വെ​രി​ഫി​ക്കേ​ഷ​ന്‍ കോ​ഡി​ല്ലാ​തെ ലോ​ഗി​ന്‍ ചെ​യ്യാം.