ഐ​ഫോ​ണി​ല്‍ ഈ ​അ​പ​ക​ട സ​ന്ദേ​ശം വ​ന്നോ?
ഐ​ഫോ​ണി​ല്‍ ഈ ​അ​പ​ക​ട സ​ന്ദേ​ശം വ​ന്നോ?
Friday, April 12, 2024 1:17 PM IST
സോനു തോമസ്
ആ​പ്പി​ളി​ന്‍റെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യാ​യ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീം ​സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

"മേ​ഴ്‌​സി​ന​റി സ്പൈ​വെ​യ​ര്‍' ഒ​ടു​വി​ല്‍ ആ​ക്ര​മ​ണം ആ​പ്പി​ളും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 150 രാ​ജ്യ​ങ്ങ​ളി​ലെ ആ​പ്പി​ള്‍ ഉ​പ​ക​ര​ണ​ങ്ങി​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​രു​പ​തി​ല​ധി​കം ഇ​ന്ത്യ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ​യും സ്പൈ​വെ​യ​ര്‍ ആ​ക്ര​മ​ണം ബാ​ധി​ച്ചു.

സാ​ധാ​ര​ണ സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ളി​ല്‍ നി​ന്നും മാ​ല്‍​വെ​യ​റു​ക​ളി​ല്‍ നി​ന്നു​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളേ​ക്കാ​ള്‍ മാ​ര​ക​മാ​ണ് മെ​ഴ്സി​ന​റി സ്പൈ​വെ​യ​ര്‍ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം.

ആ​പ്പി​ള്‍ ഐ​ഡി​യു​മാ​യി ബ​ന്ധി​പ്പി​ച്ച ഐ​ഫോ​ണ്‍ ദൂ​രെ​യി​രു​ന്ന് നി​യ​ന്ത്രി​ക്കാ​ന്‍ മെ​ഴ്സി​ന​റി സ്പൈ​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സാ​ധി​ക്കും. അ​ജ്ഞാ​ത സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ലി​ങ്കു​ക​ളി​ലൂ​ടെ​യു​മാ​ണ് സ്പൈ​വെ​യ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക.


രാ​ഷ്ട്രീ​യ​ക്കാ​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ക്ടി​വി​സ്റ്റു​ക​ള്‍, ന​യ​ത​ന്ത്ര​ജ്ഞ​ര്‍ എ​ന്നി​വ​രെ​യാ​ണ് സാ​ധാ​ര​ണ ല​ക്ഷ്യ​മി​ടാ​റു​ള്ള​ത്.

പ​ണി​കി​ട്ടി​യോ എ​ന്ന​റി​യാ​ന്‍...

മേ​ഴ്സി​ന​റി സ്പൈ​വെ​യ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഉ​പ​യോ​ക്താ​വി​നെ ആ​പ്പി​ള്‍ നേ​രി​ട്ട് വി​വ​രം അ​റി​യി​ക്കും. ആ​പ്പി​ള്‍ ഐ​ഡി​യു​ടെ ഹോം ​പേ​ജി​ല്‍ ത​ന്നെ മു​ക​ളി​ല്‍ അ​റി​യി​പ്പ് കാ​ണാ​നാ​വും.

ഐ​മെ​സേ​ജ് വ​ഴി​യും ഇ​മെ​യി​ല്‍ വ​ഴി​യും ആ​പ്പി​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കും.