ഇ​വ​ര്‍ വാ​ച്ചു​ക​ളി​ലെ ല​ക്ഷ​പ്ര​ഭു​ക്ക​ള്‍
ഇ​വ​ര്‍ വാ​ച്ചു​ക​ളി​ലെ ല​ക്ഷ​പ്ര​ഭു​ക്ക​ള്‍
Thursday, April 4, 2024 1:38 PM IST
സോനു തോമസ്
ആ​ന​ന്ദ് അം​ബാ​നി​യു​ടെ വി​വാ​ഹ​ത്തി​നെ​ത്തി​യ ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗും ഭാ​ര്യ പ്രി​സി​ല്ല ചാ​നും ആ​ന​ന്ദി​ന്‍റെ കൈ​യി​ലെ വാ​ച്ച് ക​ണ്ട് അ​മ്പ​ര​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഏ​ക​ദേ​ശം 10 കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന റി​ച്ചാ​ര്‍​ഡ് മി​ല്ലെ എ​ന്ന ബ്രാ​ന്‍​ഡി​ന്‍റെ വാ​ച്ചാ​യി​രു​ന്നു അ​തെ​ന്ന​താ​ണ് അ​മ്പ​ര​പ്പി​ന്‍റെ പി​ന്നി​ലെ കാ​ര​ണം. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം മോ​ഹ​ന്‍​ലാ​ലി​ന് വാ​ച്ചു​ക​ളോ​ടു​ള്ള ക​മ്പ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ളും വൈ​റ​ലാ​ണ്.

കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന വാ​ച്ചു​ക​ള്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ആ​ഢം​ബ​ര വാ​ച്ചു​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും അ​ന​ലോ​ഗ് ഡ​യ​ല്‍ ഉ​ള്ള​വ​യാ​ണ്. പു​തി​യ കാ​ല​ത്തി​ല്‍ യൂ​ത്തി​ന് പ്രി​യം സ്മാ​ര്‍​ട്ട് വ​ച്ചു​ക​ളോ​ട്. എ​ന്നാ​ന്‍ സ്മാ​ര്‍​ട്ട് വാ​ച്ചി​ലെ അ​ഞ്ച് ല​ക്ഷ​പ്ര​ഭു​ക്ക​ളെ പ​രി​ച​യ​പ്പെ​ട്ടാ​ലോ...

ബ്രെ​റ്റ്‌​ലിം​ഗ് എ​ക്‌​സോ​സ്‌​പേ​സ് ബി55

140 ​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി വാ​ച്ച് നി​ര്‍​മാ​ണ​ത്തി​ലു​ള്ള സ്വി​സ് ക​മ്പ​നി​യാ​യ ബ്രെ​റ്റ്‌​ലിം​ഗി​ന്‍റെ മോ​ഡ​ലാ​ണ് എ​ക്‌​സോ​സ്‌​പേ​സ് ബി55. ​ടൗ​റ്റാ​നി​യ​ത്തി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന വാ​ച്ചി​ല്‍ അ​ന​ലോ​ഗ് ഡ​യ​ലി​നൊ​പ്പം ര​ണ്ട് എ​ല്‍​ഇ​ഡി ഡി​സ്‌​പ്ലേ​ക​ളു​മു​ണ്ട്.

46എം​എ​മ്മാ​ണ് ഡ​യ​ലി​ന്‍റെ വ​ലി​പ്പം. റ​ബ​ര്‍ സ​ട്രാ​പ്പോ​ടു​കൂ​ടി വ​രു​ന്ന വാ​ച്ചി​ന്റെ വി​ല ഏ​ക​ദേ​ശം 7,98,900 ആ​ണ്.



ഹ​ബ്ലോ​ട്ട് ബി​ഗ് ബാം​ഗ് ഇ ​യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്

പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍​ക്കാ​യി സ്വി​സ് ക​മ്പ​നി​യാ​യ ഹ​ബ്ലോ​ട്ട് പു​റ​ത്തി​റ​ക്കി​യ മോ​ഡ​ലാ​ണ് ബി​ഗ് ബാം​ഗ് ഇ ​യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്.


44എം​എം വ​ലി​പ്പ​മു​ള്ള ഡ​യ​ലി​നു മു​ക​ളി​ല്‍ സ​ഫ​യ​ര്‍ ക്രി​സ്റ്റ​ല്‍ ഗ്ലാ​സു​മു​ണ്ട്. 5,60,000 ആ​ണ് വി​ല.



ഹു​വാ​യ് വാ​ച്ച് അ​ള്‍​ട്ടി​മേ​റ്റ് ഡി​സൈ​ന്‍

1.5 ഇ​ഞ്ച് ഡി​സ്‌​പ്ലേ​യോ​ടു​കൂ​ടി വ​രു​ന്ന വാ​ച്ചി​ന് ക​റു​പ്പം ഗോ​ള്‍​ഡ് ക​ള​റും ചേ​ര്‍​ന്ന ഡി​സൈ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്നു. 14 ദി​വ​സം​വ​രെ ചാ​ര്‍​ജ് നി​ല്‍​ക്കു​ന്ന വാ​ച്ചി​ല്‍ സ്പി​ക്ക​ര്‍, മൈ​ക്ക് തു​ട​ങ്ങി​യ​വ​യു​ണ്ട്.

ഹാ​ര്‍​ട്ട് റേ​റ്റ്, ടെം​പ​റേ​ച്ച​ര്‍, ബാ​രോ​മീ​റ്റ​ര്‍, ഗൈ​റോ​സ്‌​കോ​പ്പ്, ആ​ക്‌​സി​ല​റോ​മീ​റ്റ​ര്‍ തു​ട​ങ്ങി​യ സെ​ന്‍​സ​റു​ക​ള്‍ ഉ​ള്ള വാ​ച്ചി​ന്‍റെ വി​ല 2,84,475.



ലൂ​യി​സ് വി​റ്റ​ണ്‍ ടാം​ബ​ര്‍ ഹൊ​റൈ​സ​ണ്‍ ലൈ​റ്റ് അ​പ്പ്

ഒരു ജി​ബി റാ​മും എട്ട് ജി​ബി സ്‌​റ്റേ​റേ​ജു​മു​ള്ള വാ​ച്ചി​ല്‍ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി​ട്ടു​ള്ള ഫീ​ച്ച​റു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 1.2 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ഫോ​ണിന്‍റെ വി​ല 2,66,100.



മോ​ണ്ട്ബ്ലാ​ങ്ക് സ​മ്മി​റ്റ് 3 ന​രു​ട്ടോ

സാ​ധാ​ര​ണ സ്മാ​ര്‍​ട്ട് വാ​ച്ചു​ക​ളി​ലു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി​ട്ടു​ള്ള ഫീ​ച്ച​റു​ക​ള്‍ ഇ​തി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒരു ജി​ബി റാ​മും എട്ട് ജി​ബി സ്റ്റോ​റേ​ജു​മു​ള്ള വാ​ച്ചി​ന്‍റെ വി​ല 1,22,160.