ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലും തെ​റ്റി​യാ​ല്‍ തി​രു​ത്താം!
ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലും തെ​റ്റി​യാ​ല്‍ തി​രു​ത്താം!
Tuesday, April 2, 2024 12:28 PM IST
സോനു തോമസ്
ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് മെ​റ്റ. സ​ന്ദേ​ശം അ​യ​ച്ചു​ക​ഴി​ഞ്ഞ് 15 മി​നി​റ്റി​നു​ള്ളി​ല്‍ എ​ഡി​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

വാ​ട്സ്ആ​പി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും സ​മാ​ന ഫീ​ച്ച​റു​ക​ള്‍ മെ​റ്റ നേ​ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഗ്രൂ​പ്പ് മെ​സേ​ജു​ക​ള്‍ ആ​രെ​ങ്കി​ലും ഡി​ലീ​റ്റ് ചെ​യ്താ​ല്‍ പി​ന്നീ​ട് എ​ഡി​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല.

സ​ന്ദേ​ശ​ങ്ങ​ള്‍ എ​ങ്ങ​നെ എ​ഡി​റ്റ് ചെ​യ്യാം?

ആ​ന്‍​ഡ്രോ​യി​ഡി​ലും ഐ​ഒ​എ​സി​ലും സ​ന്ദേ​ശ​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള ഫീ​ച്ച​ര്‍ ല​ഭ്യ​മാ​ണ്. ആ​പ്ലി​ക്കേ​ഷ​ന്‍ കൃ​ത്യ​മാ​യി അ​പ്‌​ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. നി​ങ്ങ​ള്‍​ക്ക് എ​ഡി​റ്റ് ചെ​യ്യേ​ണ്ട സ​ന്ദേ​ശ​ത്തി​ല്‍ ലോം​ഗ് പ്രെ​സ് ചെ​യ്യു​ക.


ഇ​തി​നു​പി​ന്നാ​ലെ ഒ​രു ചെ​റി​യെ മെ​നു പ്ര​ത്യ​ക്ഷ​പ്പെ​ടും. അ​തി​ല്‍ എ​ഡി​റ്റ് ഓ​പ്ഷ​നു​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം സ​ന്ദേ​ശം എ​ഡി​റ്റ് ചെ​യ്യു​ക. ഒ​രു സ്‌​ന്ദേ​ശം അ​ഞ്ചു ത​വ​ണ മാ​ത്ര​മേ എ​ഡി​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ.

ഗ്രൂ​പ്പു​ക​ളി​ല്‍ ആ​രെ​ങ്കി​ലും എ​ഡി​റ്റ് ചെ​യ്ത മെ​സേ​ജി​നെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ എ​ഡി​റ്റ് ചെ​യ്യു​ന്ന​തി​നു​മു​മ്പു​ള്ള മെ​സേ​ജാ​യി​രി​ക്കും ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ക.