നോ​യി​സ്ഫി​റ്റ് ആ​ക്‌​ടീ​വ് 2 ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു; വി​ല 3499
നോ​യി​സ്ഫി​റ്റ് ആ​ക്‌​ടീ​വ് 2 ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു; വി​ല 3499
Thursday, April 11, 2024 1:52 PM IST
സോനു തോമസ്
പ്ര​മു​ഖ സ്മാ​ര്‍​ട്ട് വാ​ച്ച് നി​ര്‍​മാ​താ​ക്ക​ളാ​യ നോ​യി​സ് പു​തി​യ സ്മാ​ര്‍​ട്ട് വാ​ച്ച് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. നോ​യി​സ് ഫി​റ്റ് ആ​ക്ടീ​വ് 2 എ​ന്ന മോ​ഡ​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളു​ള്ള നോ​യി​സ്ഫി​റ്റ് ആ​ക്ടീ​വ് 2വി​ന് 3499 രൂ​പ​യാ​ണ് വി​ല. ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ല്‍​നി​ന്നും gonoise.comല്‍ ​നി​ന്നും സ്മാ​ര്‍​ട്ട് വാ​ച്ച് സ്വ​ന്ത​മാ​ക്കാം.

പ്ര​ത്യേ​ക​ത​ക​ള്‍

1.46 ഇ​ഞ്ച് വ​ട്ട​ത്തി​ലു​ള്ള AMOLED ഡി​സ്‌​പ്ലേ​യാ​ണ് വാ​ച്ചി​നു​ള്ള​ത്. ക്ലാ​സി​ക് ബ്രൗ​ണ്‍, ക്ലാ​സി​ക് ബ്ലാ​ക്ക്, വി​ന്‍റേ​ജ് ബ്രൗ​ണ്‍, കോ​പ്പ​ര്‍ ബ്ലാ​ക്ക്, മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, കോ​പ്പ​ര്‍ ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ആ​റ് നി​റ​ങ്ങ​ളി​ല്‍ ലെ​ത​ര്‍ സ്ട്രാ​പ്പു​മാ​യാ​ണ് നോ​യി​സ്ഫി​റ്റ് ആ​ക്ടീ​വ് 2 അ​വ​ത​രി​പ്പി​ച്ച​ത്.


നൂ​റി​ല​ധി​കം സ്‌​പോ​ര്‍​ട്‌​സ് മോ​ഡു​ള്ള നോ​യി​സ്ഫി​റ്റ് ആ​ക്ടീ​വ് 2ല്‍ 150​ല്‍ അ​ധി​കം ഡ​യ​ല്‍ എ​ന്നി​വ വാ​ച്ചി​നെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു.

ബ്ലൂ​ടൂ​ത്ത് കോ​ളിം​ഗ്, സ്ട്രെ​സ് മോ​ണി​ട്ട​റിം​ഗ്, എ​സ്പി​ഒ2 മോ​ണി​ട്ട​റിം​ഗ്, സ്ലീ​പിം​ഗ് മോ​ണി​ട്ട​റിം​ഗ്, ഹാ​ര്‍​ട്ട് റേ​റ്റ് എ​ന്നി​വ​യാ​ണ് ഈ ​സ്മാ​ര്‍​ട്ട് വാ​ച്ചി​ന്‍റെ മ​റ്റ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍.

ഒ​റ്റ ചാ​ര്‍​ജ്ജിം​ഗി​ല്‍ 10 ദി​വ​സം​വ​രെ ബാ​റ്റ​റി ലൈ​ഫ് ല​ഭി​ക്കും.