ക്വി​ക്ക് ഷെ​യ​റി​നെ അ​റി​യാ​മോ?
ക്വി​ക്ക് ഷെ​യ​റി​നെ അ​റി​യാ​മോ?
Wednesday, April 3, 2024 3:23 PM IST
സോനു തോമസ്
ആ​ഡ്രോ​യി​ഡി​ന്‍റെ ക്വി​ക്ക് ഷെ​യ​ര്‍ എ​ന്ന ഫീ​ച്ച​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ വി​ര​ള​മാ​ണ്. ഡോ​ക്യു​മെ​ന്‍റു​ക​ള്‍, ചി​ത്ര​ങ്ങ​ള്‍, വീ​ഡി​യോ​ക​ള്‍ തു​ട​ങ്ങി​യ വ​ലി​യ സൈ​സി​ലു​ള്ള ഫ​യ​ലു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ അ​ടു​ത്തു​ള്ള ഡി​വൈ​സി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണ് ക്വി​ക്ക് ഷെ​യ​ര്‍.

ഫ​യ​ലു​ക​ള്‍ അ​യ​യ്ക്കാ​ന്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ല എ​ന്ന​താ​ണ് ഈ ​ഫീ​ച്ച​റിനെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത്. 2024ന്‍റെ തു​ട​ക്ക​ത്തി​ല്‍ നി​യ​ര്‍​ബൈ ഷെ​യ​ര്‍ (Nearby Share) എ​ന്ന ഫീ​ച്ച​റി​ന്‍റെ പേ​ര് ക്വി​ക്ക് ഷെ​യ​ര്‍ (Quick share) എ​ന്നാ​ക്കി മാ​റ്റി​യി​രു​ന്നു.


ക്വി​ക്ക് ഷെ​യ​ര്‍ എ​ങ്ങ​നെ ചെ​യ്യാം

അ​യ​യ്ക്കാ​നു​ള്ള ഫ​യ​ല്‍ തെ​ര​ഞ്ഞ​ടു​ത്ത​ശേ​ഷം ഷെ​യ​ര്‍ ഒ​പ്ഷ​ന്‍ തെ​ര​ഞ്ഞ​ടു​ക്കു​ക. തു​റ​ന്നു​വ​രു​ന്ന ആ​പ്പു​ക​ളി​ല്‍​നി​ന്ന് ക്വി​ക്ക് ഷെ​യ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഷെ​യ​ര്‍ ചെ​യ്യു​ന്ന ഫ​യ​ല്‍ സ്വീ​ക​രി​ക്കാ​നു​ള്ള ഡി​വൈ​സ് ലി​സ്റ്റി​ല്‍ കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വ​ല​തു​വ​ശ​ത്തു​ള്ള മെ​നു​വി​ല്‍​നി​ന്ന് Who can share with you എ​ന്ന ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം Visible to nearby devices ഓ​ണാ​ക്കു​ക.

തു​ട​ര്‍​ന്ന് ഫ​യ​ല്‍ സ്വീ​ക​രി​ക്കാ​നു​ള്ള ഡി​വൈ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ക.