വാ​ട്‌​സ്ആ​പി​ല്‍ ഫ​യ​ല്‍ ഷെ​യ​ര്‍ ചെ​യ്യാ​ന്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വേ​ണ്ട!
വാ​ട്‌​സ്ആ​പി​ല്‍ ഫ​യ​ല്‍ ഷെ​യ​ര്‍ ചെ​യ്യാ​ന്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വേ​ണ്ട!
Thursday, April 25, 2024 12:06 PM IST
സോനു തോമസ്
പു​തി​യ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വാ​ട്‌​സ്ആ​പ് എ​ന്നും മു​ന്നി​ലാ​ണ്. അ​ടു​ത്ത​യി​ടെ People Nearby, റീ​സ​ന്‍റ​ലി ഓ​ണ്‍​ലൈ​ന്‍ എ​ന്നീ ഫീ​ച്ച​റു​ക​ളു​ടെ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് വാ​ട്‌​സ്ആ​പ് എ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.

2 ജി​ബി വ​രെ​യു​ള്ള ഫ​യ​ലു​ക​ള്‍ അ​യ​യ്ക്കാ​നു​ള്ള ഫീ​ച്ച​റും വാ​ട്‌​സ്ആ​പ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ന്‍റ​ര്‍​നെ​റ്റി​ല്ലാ​തെ​യും ഫ​യ​ലു​ക​ള്‍ അ​യ​യ്ക്കാ​നു​ള്ള ഫീ​ച്ച​ര്‍ പ​രീ​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വാ​ട്‌​സ്ആ​പ്.

ചി​ത്ര​ങ്ങ​ള്‍, ശ​ബ്ദ​ഫ​യ​ലു​ക​ള്‍, ഡോ​ക്യു​മെ​ന്‍റു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഈ ​രീ​തി​യി​ല്‍ അ​യ​ക്കാ​നാ​വും. വാ​ട്‌​സാ​പ്പ് ഫീ​ച്ച​ര്‍ ട്രാ​ക്കിം​ഗ് വെ​ബ്‌​സൈ​റ്റാ​യ വാ​ബീ​റ്റാ ഇ​ന്‍​ഫോ​യാ​ണ് ഈ ​വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Android beta 2.24.9.22 വേ​ര്‍​ഷ​നി​ലാ​ണ് ഈ ​പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് വാ​ബീ​റ്റാ ഇ​ന്‍​ഫോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

പ്ര​വ​ര്‍​ത്ത​നം ഇ​ങ്ങ​നെ...

ഷെ​യ​റി​റ്റ്, എ​ക്‌​സെ​ന്‍റ​ര്‍ പോ​ലു​ള്ള ആ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തി​ന് സ​മാ​ന​മാ​യി ബ്ലൂ​ടൂ​ത്ത് ഉ​പ​യോ​ഗി​ച്ച് അ​ടു​ത്തു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ഫ​യ​ലു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന സം​വി​ധാ​നം ആ​യി​രി​ക്കും ഇ​ത്.

ഈ ​ഫീ​ച്ച​റി​നാ​യി അ​ടു​ത്തു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ഫ​യ​ല്‍​സി​ലേ​ക്കും ഫോ​ട്ടോ​ഗാ​ല​റി​യി​ലേ​ക്കും പ്ര​വേ​ശി​ക്കാ​നും ലൊ​ക്കേ​ഷ​ന്‍ എ​ടു​ക്കാ​നു​മു​ള്ള അ​നു​മ​തി​ക​ള്‍ വാ​ട്‌​സ്ആ​പ് ആ​വ​ശ്യ​പ്പെ​ടും.

ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ മാ​സ്‌​ക് ചെ​യ്താ​യി​രി​ക്കും ഫ​യ​ലു​ക​ള്‍ അ​യ​യ്ക്കാ​നാ​വു​ക. വാ​ട്‌​സ്ആ​പ് മെ​സേ​ജു​ക​ള്‍​ക്കും കോ​ളു​ക​ള്‍​ക്കു​മു​ള്ള എ​ന്‍​ക്രി​പ്റ്റ്ഡ് ചെ​യ്താ​ണ് ഓ​ഫ്‌​ലൈ​ന്‍ ഫ​യ​ല്‍ ഷെ​യ​റിം​ഗ് ന​ട​ക്കു​ക.

സ​മീ​പ​ത്തു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ ത​മ്മി​ല്‍ മ​ത്ര​മേ ഈ ​രീ​തി​യി​ല്‍ ഫ​യ​ല്‍ കൈ​മാ​റ്റം സാ​ധ്യ​മാ​വൂ. എ​ന്നാ​ല്‍ ഈ ​ഫീ​ച്ച​ര്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​വു​മെ​ന്ന് വാ​ട്‌​സ്ആ​പ് അ​റി​യി​ച്ചി​ട്ടി​ല്ല.