കണ്ടെത്താം, സാധ്യതകളുടെ സംരംഭങ്ങൾ
കണ്ടെത്താം, സാധ്യതകളുടെ സംരംഭങ്ങൾ
Saturday, October 15, 2016 4:35 AM IST
രാജ്യത്ത് സംരംഭകത്വത്തിന് വൻ സാധ്യതകളാണ് രൂപപ്പെട്ടുവരുന്നത.് ഇതിനായി സംരംഭകത്വ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയവും നിലവിലുണ്ട്. കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ വലി യ പ്രാധാന്യത്തോടെ സംരംഭകത്വ പദ്ധതികൾ ആവിഷ്കരിക്കുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധ തി, കേരളത്തിൽ സാങ്കേതിക മേഖലയിൽ നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ്, ടെക്നോപാർക്കുകൾ, സൈബർ പാർക്കുകൾ എന്നിവ ഇതിനു തെളിവാണ്.

സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ഇന്നവേഷൻ പ്രാവർത്തികമാക്കണം. മനസിലുള്ള ആശയം പ്രവൃത്തിപഥത്തിൽ കൊണ്ടു വരാൻ പ്രായോഗിക തലത്തിൽ പ്രവർത്തിപ്പിക്കാനുതകുന്ന ഇന്നവേഷനുകൾ(കണ്ടുപിടിത്തങ്ങൾ) ആവശ്യമാണ്. ഇന്നവേഷൻ ഇക്കോസിസ്റ്റം രൂപപ്പെടുത്താൻ കേരളത്തിൽ വ്യവസായ, വിദ്യാഭ്യാസ, കാർഷിക മന്ത്രാലയങ്ങൾ പ്രവർത്തിച്ചു വരുന്നു. ഇന്നവേഷന് പ്രധാനമായും രണ്ട് യുക്‌തികളുണ്ട്. പ്രവചനം, ഉത്പന്ന നിർമാണം വർധിപ്പിയ്ക്കുന്ന ടരമഹശിഴ ൗു എന്നിവയാണിത്. സുസ്‌ഥിര ഇന്നവേഷൻ രൂപപ്പെടുത്തിയെടുത്താൽ അത് പ്രാവർത്തികമാക്കാൻ ഇൻക്യുബേറ്ററുകളും വ്യവസായവത്കരിക്കാൻ ആക്സിലേറ്ററുകളുമുണ്ട്. സാമ്പത്തിക സ്രോതസിനായി ഏഞ്ചൽ, വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗുകളുമുണ്ട്. വിപണനത്തിനുള്ള സുസ്‌ഥിര മോഡലുകൾ കണ്ടെത്തണം, ഐടി മൊബൈൽ അധിഷ്ഠിത വിപണന മോഡലുകൾ കൂടുതലായി രൂപപ്പെട്ടു വരുന്നു.

ഇന്ന് ഐടിയിൽ മാത്രമേ സംരംഭകത്വ സാധ്യതകളുള്ളൂവെന്ന തെറ്റിധാരണ പലരിലുമുണ്ട്. കാർഷിക മേഖലയിലാണ് യുവതി–യുവാക്കൾക്ക് സംരംഭകത്വ സാധ്യതകളേറെയുള്ളത്. കാമ്പസുകളിൽ സ്റ്റുഡന്റ് എന്റർ പ്രണർഷിപ്പിനും പ്രാധാന്യമേറി വരുന്നു. കീടനാശിനികളുടെയും, ആന്റിബയോട്ടിക്കുകളുടെയും അമിതമായ ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുമെന്ന തിരിച്ചറിവ് ജൈവകൃഷിയിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടുന്നു. ആരോഗ്യത്തിന് ഹാനി കരമല്ലാത്ത ജൈവ, സേഫ് ടു ഈറ്റ് ഉത്പന്ന നിർമാണം, ഫാമിംഗ്, ഭക്ഷ്യസംസ്കരണം, കാർഷി ക മൃഗസംരക്ഷണ സേവന മേഖല, Input supply, മൃഗ ചികിത്സ, മുതലായവയിൽ സംരംഭകത്വത്തിന് സാധ്യതകളേറെയാണ്.



കേരളത്തിൽ കാർഷിക മേഖലയിൽ സംരംഭകത്വം പ്രോത്സഹിപ്പിക്കാൻ വെറ്ററിനറി സർവകലാശാലയിൽ എന്റർപ്രണർഷിപ്പ് ഡയറക്ടറേറ്റ് നിലവിലുണ്ട്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ, സ്വാശ്രയ സംഘങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കായി കാർഷിക, മൃഗസംരക്ഷണ അനുബന്ധ മേഖലകളിൽ സംരംഭകത്വ വികസന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പശു വളർത്തൽ, കോഴി വളർത്തൽ, ആടു വളർത്തൽ, ഇറച്ചി സംസ്കരണം, മാലിന്യ നിർമാർജനം, പാലുത്പന്ന നിർമാണം, സംയോജിത കൃഷി മുതലായവയിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ദേശീയ ക്ഷീരവികസന ബോർഡ്, അസാപ്പ്, കുടുംബശ്രീ മിഷൻ, ക്ഷീര–മൃഗസംരക്ഷണ വകുപ്പുകൾ, ക്ഷീരോത്പാദക യൂണിയനുകൾ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കേന്ദ്ര സ്ക്കിൽ ഡെവലപ്മെന്റ് സംരംഭകത്വ മന്ത്രാലയം, കെഎസ്ഐഡിസി മുതലയാവയുമായി ചേർന്ന് സംയുക്‌ത പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

കൃഷി വകുപ്പ്, കേരള കാർഷിക സർവകലാശാല, ഹോർട്ടികോർപ്പ് എന്നിവയുമായി ചേർന്നുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. യുവാക്കളെ ആകർഷിക്കാനുള്ള യുവകർഷക സംഗമം, വനിതാ സംരംഭകത്വ സംഗമം എന്നിവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കാർഷിക, മൃഗ സംരക്ഷണ, മത്സ്യ വളർത്തൽ മേഖലയെ സമന്വയിപ്പിച്ചുകൊണ്ട് തൃൾൂർ കോർപ്പറേഷനിലെ പുല്ലഴി കോൾ പാടത്ത് സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതി നടപ്പിലാക്കി വരുന്നു. 30 ഗുണഭോക്‌താക്കളിലൂടെ മികച്ച കാർഷിക ഉല്പാദന പരിചരണ രീതി അവലംബിച്ച് നെൽകൃഷി, പച്ചക്കറി കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, തീറ്റപ്പുൽകൃഷി, മത്സ്യം വളർത്ത ൽ എന്നിവ സമന്വയിപ്പിച്ചുള്ള സേഫ് ടു ഈറ്റ് ഉത്പന്ന നിർമാണത്തിന് ഇതിലൂടെ പ്രാമുഖ്യം നൽകി വരുന്നു. കീടനാശിനി, ആന്റിബയോട്ടിക്കുകൾ, കളനാശിനി എന്നിവയുടെ അളവ് കുറച്ചുള്ള സേഫ് ടു ഈറ്റ് അരി, കോഴിമുട്ട, കോഴിയിറച്ചി, പച്ചക്കറി, പാൽ, മത്സ്യം എന്നിവ ഉത്പാദിപ്പിച്ച് കസവ് ലേബലിൽ സേഫ് ടു ഈറ്റ് ഉത്പ ന്നങ്ങളായി സർവകലാശാല, കോൾ സഹകരണ സംഘം എന്നിവയുടെ വിൽപ്പന കേന്ദ്രങ്ങളിലൂടെ ഉത്പന്നങ്ങൾ വിപണനം നടത്തുന്നു. ഇത്തരം സംരംഭങ്ങൾ കേരളത്തിലുടനീളം തുടങ്ങാനുള്ള സാങ്കേതിക വിദ്യ സർവകലാശാലയുടെ എന്റർപ്രണർഷിപ്പ് വിഭാഗം ഉരുത്തിരിച്ചിട്ടുണ്ട്. സേഫ് ടു ഈറ്റ് ഉത്പന്നങ്ങളിൽ കീടനാശിനി, ആന്റിബയോട്ടിക്കുകൾ എന്നിവയിലെ റെസിഡ്യൂ മോണിറ്ററിംഗ് സംവിധാനം മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളജുകളിലുണ്ട്.


കൃഷിയിൽ കൂടുതൽ ആദാ യം ലഭിക്കാൻ കൃത്യതാ രീതി ക്ക് പ്രാധാന്യം ലഭിച്ചു വരുന്നു. പശു, കോഴി വളർത്തൽ, ആടു വളർത്തൽ എന്നിവയിൽ കൃത്യതാ പോഷണം, കൃഷി രീതി എന്നിവ പാലക്കാട്, ചിറ്റൂർ, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കുന്നു.

മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയനുമായി ചേർ ന്ന് ആദിവാസി മേഖലകളിൽ എന്റർപ്രണർഷിപ്പ് കേന്ദ്രങ്ങൾ സർവകലാശാല ആരംഭിച്ചിട്ടുണ്ട്. ഉത്പാദന വർധനവിനുള്ള ശാസ്ത്രീയ അറിവ് കർഷകരിലെത്തിക്കാനും സർവകലാശാലയിലെ ഗവേഷണ ഫലങ്ങൾ കർഷകരിലെത്തിക്കുവാനും കർഷക ശാ സ്ത്രജ്‌ഞ സംവാദം, തൊഴിൽ രഹിതർക്കുള്ള സ്റ്റൈപ്പന്റിയറി, അപ്രന്റീസ് ട്രെയിനിംഗ് എന്നിവയും സർവകലാശാല നടത്തി വരുന്നു.



സംരംഭകർക്കിണങ്ങിയ പ്രസിദ്ധീകരണങ്ങൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ എന്നിവയും വെറ്ററിനറി സർവകലാശാലയിൽ ലഭ്യമാണ്. സർവകലാശാല ഈ വർഷം എസ്എസ്എൽസി പാസായവർക്ക് മൃഗസംരക്ഷണ, ക്ഷീരോത്പാദക യൂണിയനുമായി ചേർന്ന് ഡയറി എന്റർപ്രണർഷിപ്പ്, പൗൾട്രി എന്റർപ്രണർഷിപ്പ് എന്നിവയിൽ ഒരു വർഷ ഡിപ്ലോമ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. സംയോജിത കൃഷിയിൽ കുടുംബശ്രീ വനിതാ സംരംഭങ്ങൾക്ക് മലയാളത്തിലുള്ള ഡിപ്ലോമ പ്രോഗ്രാം നിലവിലുണ്ട്. ബിരുദധാരികൾക്കും എന്റർപ്രണർഷിപ്പ്, ഫാം ജേർണലിസം ഇൻഫർമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗാം നിലവിലുണ്ട്.

സംരംഭകർക്കായുള്ള പ്രത്യേക വെബ് പോർട്ടൽ ഉടൻ പ്രവർത്തനമാരംഭിക്കും. കർഷക പോർട്ടലായ www.kasavu.in ഇപ്പോൾ നിലവിലുണ്ട്.
പരിശീലനം, സംരംകത്വ പരിപാടി, വിദൂര വിദ്യാഭ്യാസം, പ്രസിദ്ധീകരണം, വിവര പോർട്ടലുകൾ, സാങ്കേതിക വിദ്യ കൈമാറ്റം, കൺസൽട്ടൻസി, ബോധവത്കരണ ക്ലാസുകൾ മുതലായവയ്ക്ക് സംരംഭകത്വ ഡയറക്ടറേറ്റിന്റെ കീഴിലുള്ള പൂക്കോട് (വയനാട്), മണ്ണുത്തി (തൃശൂർ), തിരവനന്തപുരത്തെ സെന്റർ ഫോർ പോളിസി റിസർച്ച് * ഡെവലപ്മെന്റ് ഓഫീസുകളുമായി ബന്ധപ്പെടാം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപദേശകസംവിധാനം, മൃഗചികിത്സ എന്നിവയ്ക്കുള്ള ഇ–വെറ്റ്കണക്ട് മണ്ണുത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പൂക്കോ ട്– 04936209286, മണ്ണുത്തി– 04872376644 , തിരുവനന്തപുരം– 04712550370, എന്നീ നമ്പറുകളിലോ www.kasavu.in, www.kv asu.ac.in, publications@kvasu. ac.in സൈറ്റുകളിലോ ബന്ധപ്പെടാം.

ഡോ. ടി. പി. സേതുമാധവൻ
ഡയറക്ടർ, എന്റർപ്രണർഷിപ്പ്, വെറ്ററിനറി സർവകലാശാല, പൂക്കോട്, വയനാട്