ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രൂപീ​ക​രി​ച്ചു
Friday, May 10, 2024 1:20 PM IST
കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് - ആ​ർ​എ​സ്‌​സി സം​യു​ക്ത വോ​ള​ണ്ടി​യ​ർ കോ​ർ (എ​ച്ച്‌​വി​സി) രൂപീ​ക​രി​ച്ചു.

പു​ണ്യ​ഭൂ​മി​യി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ര​ണ്ടു പ​തി​റ്റാ​ണ്ടു കാ​ല​മാ​യി കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വ​ത്തി​ൽ സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തിക്കു​ന്ന സം​ഘ​മാ​ണ് ഐ​സി​എ​ഫ് & ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ.

ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക് പു​റ​മെ വി​വി​ധ​ങ്ങ​ളാ​യ രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന എ​ല്ലാ ഹാ​ജി​മാ​ർ​ക്കും എ​ച്ച്‌​വി​സി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​ദ്യ സം​ഘം മ​ക്ക​യി​ൽ എ​ത്തു​ന്ന​ത് മു​ത​ൽ വോ​ള​ണ്ടി​യ​ർ കോ​റി​ന്‍റെ സേ​വ​നം വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി മ​സ്ജി​ദു​ൽ ഹ​റം പ​രി​സ​രം, മ​ഹ്ബ​സ് ജി​ന്ന് ബ​സ് സ്റ്റേ​ഷ​ൻ, ഖു​ദൈ ബ​സ് സ്റ്റേ​ഷ​ൻ അ​റ​ഫ, മി​ന, മെ​ട്രൊ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന അ​സീ​സി​യ, ഹ​യ്യ് ന​സീം തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കാ​റു​ണ്ട്.

ബ​ഹുഭാ​ഷാ പ്രാവീ​ണ്യം നേ​ടി​യ വോ​ള​ണ്ടി​യ​ർ​മ്മാ​രു​ടെ സേ​വ​നം രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​പാ​ല​ക​ർ, ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്.

എ​ച്ച​വി​സി ഭാ​ര​വാ​ഹി​ക​ൾ

ടി.​എ​സ്. ബ​ദ​റു​ദ്ധീ​ൻ ബു​ഖാ​രി ത​ങ്ങ​ൾ (ര​ക്ഷാ​ധി​കാ​രി), അ​ഷ്‌​റ​ഫ്‌ പേ​ങ്ങാ​ട്, ശം​സു​ദ്ധീ​ൻ നി​സാ​മി, മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ, അ​ഹ്‌​മ​ദ്‌ ക​ബീ​ർ ചൊ​വ്വ, സൈ​ത​ല​വി സ​ഖാ​ഫി, സി​ദ്ധീ​ഖ് ഹാ​ജി ക​ണ്ണൂ​ർ (സ്റ്റ​യ​റിം​ഗ് ക​മ്മി​റ്റി), ഹ​നീ​ഫ് അ​മാ​നി കു​മ്പ​നൂ​ർ (ചെ​യ​ർ​മാ​ൻ),

ജ​മാ​ൽ ക​ക്കാ​ട് (ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​ന​സ് മു​ബാ​റ​ക് കീ​ഴി​ശ്ശേ​രി (ക്യാ​പ്റ്റ​ൻ) ശി​ഹാ​ബ് കു​റു​ക​ത്താ​ണി (ചീ​ഫ് അ​ഡ്മി​ൻ), ഷാ​ഫി ബാ​ഖ​വി മീ​ന​ട​ത്തൂ​ർ (നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, മു​ഹീ​നു​ദ്ധീ​ൻ വ​ട​ക്കേ​മ​ണ്ണ (ഫി​നാ​ൻ​സ്), സി​റാ​ജ് വി​ല്യാ​പ്പ​ള്ളി, മൊ​യ്‌​ദീ​ൻ കെ​എ​എം​സി(​മെ​ഡി​ക്ക​ൽ), മു​ഹ​മ്മ​ദ​ലി കാ​ട്ടി​പ്പാ​റ, ക​ബീ​ർ ചേ​ളാ​രി (ഫു​ഡ്), മു​ഹ​മ്മ​ദ​ലി വ​ലി​യോ​റ, റാ​ഷി​ദ്‌ മ​ല​ബാ​രി (ട്രാ​വ​ൽ),

സാ​ലിം സി​ദ്ധീ​ഖി, ല​ത്തീ​ഫ് സ​ഖാ​ഫി (മീ​ഡി​യ), അ​ലി കോ​ട്ട​ക്ക​ൽ, അ​ൻ​സാ​ർ താ​നാ​ളൂ​ർ (റി​സ​പ്‌​ഷ​ൻ), അ​ബ്ദു റ​ഷീ​ദ് വേ​ങ്ങ​ര, ഫി​റോ​സ് സ​അ​ദി (ദ​അ​വ) ഷ​ബീ​ർ ഖാ​ലി​ദ്, ഖ​യ്യും ഖാ​ദി​സി​യ്യ (ട്രൈ​നിം​ഗ്), റ​ഷീ​ദ് അ​സ്ഹ​രി ഇ​രി​ങ്ങ​ല്ലൂ​ർ, ഷെ​ഫി​ൻ ആ​ല​പ്പു​ഴ (ഓ​ഫീ​സ്), ഹു​സൈ​ൻ കൊ​ടി​ഞ്ഞി, നാ​സ​ർ ത​ച്ച​മ്പൊ​യി​ൽ (അ​ക്ക​മ​ഡേ​ഷ​ൻ).

യോ​ഗ​ത്തി​ൽ ഐ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ലീ​ൽ ന​ഈ​മി, ത്വ​ൽ​ഹ​ത്ത് കൊ​ള​ത്ത​റ അ​ഷ്‌​റ​ഫ്‌ പേ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​ഹാ​ബ് കു​റു​ക​ത്താ​ണി ആ​മു​ഖ​വും അ​ൻ​സാ​ർ താ​നാ​ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.