പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി
Friday, May 10, 2024 5:12 PM IST
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ. വി​ഷ​മ ഘ​ട്ട​ത്തി​ലാ​യ പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് കൂ​ട്ടാ​യ്മ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ ന​ൽ​കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​യ മേ​യ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ട​ന​യു‌​ടെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​റി​ന്‍റെ​യും മെ​ഡ്കെ​യ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ‌​യാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക്കും ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​ക്കും ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​ത്.

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​യി ഇ​വ​ർ ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന് ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. മെ​ഡ്കെ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും പ്ര​വാ​സി മി​ത്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, അ​സ്റ അ​ബ്ദു​ല്ല എ​ന്നി​വ​ർ ടി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഹു​സൈ​ൻ വ​യ​നാ​ട്, ഗീ​ത വേ​ണു​ഗോ​പാ​ൽ, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ടി.​കെ. മൊ​യ്തു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ നാ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്നു.