കോർക്കിൽ ഓർത്തഡോക്സ് ചർച്ച് സണ്‍ഡേ സ്കൂൾ മത്സരങ്ങൾ 23 ന്
Monday, June 18, 2018 11:44 PM IST
കോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് റീജണ്‍ സണ്‍ഡേസ്കൂൾ ഡിസ്ട്രിക്ട് തല മത്സരങ്ങൾ ജൂണ്‍ 23 നു (ശനി) കോർക്ക് ഹോളി ട്രിനിറ്റി ഇടവകയിൽ നടക്കും.

കോർക്ക് ഗ്ലാൻമായറിനു സമീപമുള്ള Gaelscoil Ui Drisceoil സ്കൂളിൽ രാവിലെ 8.30 ന് വിശുദ്ധ കുർബാന, 10.30 ന് രജിസ്ട്രേഷൻ തുടർന്നു 11 ന് മത്സരങ്ങൾ ആരംഭിക്കും.

അയർലൻഡിലും നോർത്തേണ്‍ അയർലൻഡിലുമുള്ള എല്ലാ സണ്‍ഡേ സ്കൂളുകളിൽ നിന്നും യൂണിറ്റ് തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഫാ. എൽദോ വർഗീസ് (സണ്‍ഡേസ്കൂൾ റീജണൽ വൈസ് പ്രസിഡന്‍റ്), ഫാ .സഖറിയ ജോർജ് (വികാരി, ഹോളി ട്രിനിറ്റി ചർച്ച്, കോർക്ക്), ജോണ്‍ മാത്യു (സണ്‍ഡേ സ്കൂൾ റീജണൽ അസോസിയേറ്റ് കോഓർഡിനേറ്റർ), ബിജോയി വറുഗീസ് (ഹെഡ്മാസ്റ്റർ, ഹോളി ട്രിനിറ്റി ചർച്ച്, കോർക്ക്) എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ഫാ. എൽദോ വർഗീസ് 0871425844, ജോണ്‍ മാത്യു 0871331189, ബിജോയി വർഗീസ് 0894666940.

വിലാസം: Gaelscoil Ui Drisceoil, 2 Church Hill, Dunkettle, Glanmire, Co.Cork. EirCode:T45 YW10.