ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് ഗ്രിൽ പാർട്ടി നടത്തി
Tuesday, June 19, 2018 10:21 PM IST
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഗാർഡനിൽ ഗ്രിൽ പാർട്ടി നടത്തി. ജൂണ്‍ 17 ന് രാവിലെ 11നു നടന്ന ചടങ്ങിൽ മൈക്കിൾ പാലക്കാട്ട് കുടുംബാംഗങ്ങളെ സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികൾ, സോസേജ്, സലാഡുകൾ, പാനീയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി നടത്തിയ വിഭവസമൃദ്ധമായ ഗ്രിൽ പാർട്ടി കുടുബാംഗങ്ങൾ ആസ്വദിച്ചു. ലില്ലി കൈപ്പള്ളിമണ്ണിലിന്‍റെ അച്ചാർ കൂടുതൽ രുചി പകർന്നു.

ഫിഫ്റ്റി പ്ലസിന്‍റെ സജീവാംഗമായ ആൻഡ്രൂസ് ഓടത്തുപറന്പിലിന്‍റെ ജ·ദിനം ഗ്രിൽ പാർട്ടിക്കൊപ്പം ആഘോഷിച്ചു. ആൻഡ്രൂസിന് ഫിഫ്റ്റി പ്ലസ് ആശംസകൾ നേർന്ന് സമ്മാനവും കാർഡും നൽകി. ഫിഫ്റ്റി പ്ലസ് ഫിഫ്റ്റി പ്ലസിന്‍റെ സജീവാംഗമായ മറിയക്കുട്ടി ചൂരപൊയ്കയിലിന്‍റെ മാതാവ് അന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗനപ്രാർഥന നടത്തി. ഗ്രിൽ പാർട്ടിക്കിടയിൽ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാന്പത്തിക കാര്യങ്ങളെക്കുറിച്ച് വിമർശനാത്മക ചർച്ചകൾ നടത്തി. ആന്‍റണി തേവർപാടം, ജോർജ് ചൂരപൊയ്കയിൽ, ജോർജ് ജോണ്‍, മാതണ്ട കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, പോൾ കോടിക്കുളം, സെബാസ്റ്റ്യൻ മാന്പള്ളി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ഗ്രിൽ പാർട്ടിയിൽ ഫാ.സേവ്യർ മാണിക്കത്താനും ഫാ.ഷാജോണ്‍ മാണിക്കത്താനും പങ്കെടുത്തു. സൈമണ്‍ കൈപ്പള്ളിമണ്ണിൽ, ജോബിൻ, ജോണ്‍ മാത്യു എന്നിവർ വിവിധതരം ഇറച്ചികളും സോസേജകളും ഗ്രിൽ ചെയ്യാൻ മുൻ നിരയിൽ പ്രവർത്തിച്ചു. ഗ്രിൽ പാർട്ടിയിൽ പങ്കെടുത്തവർക്ക് സേവ്യർ ഇലഞ്ഞിമറ്റം നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍