വിജയ് നീലകണ്ഠന് ആർട് ഓഫ് ലിവിംഗ് ആദരവ്
Monday, July 2, 2018 10:49 PM IST
ബംഗളൂരു: ആർട് ഓഫ് ലിവിംഗ് പ്രവർത്തനത്തോടൊപ്പം 25 വർഷത്തിലധികമായി സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രകൃതി വന്യജീവി സംരക്ഷണരംഗത്ത് നിസ്വാർഥ സേവനമനുഷ്ഠിച്ച തളിപ്പറന്പ് സ്വദേശി വിജയ് നീലകണ്ഠന് ആർട് ഓഫ് ലിവിംഗ് ഇന്‍റർനാഷണൽ ഓർഗനൈസേഷന്‍റെ ആദരവ്.

ശ്രീ ശ്രീ രവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിംഗ് ഇന്‍റർനാഷണൽ കലാസാംസ്കാരികവിഭാഗം ഡയറക്ടറുമായ ഡോ. മണികണ്ഠൻ മേനോന്‍റെ നേതൃത്വത്തിൽ തളിപ്പറന്പ് ഡ്രീംസ് പാലസിൽ നടന്ന സുമേരുസന്ധ്യ വേദിയിലാണ് വിജയ് നീലകണ്ഠനെ പൊന്നാടയണിയിച്ചാദരിച്ചത് .

ആർട് ഓഫ് ലിവിംഗ് കേരള അപ്പക്സ് ബോഡി മെംബർ ഹരിദാസ് മംഗലശേരി,
വൈദിക് ധർമ്മ സംസ്ഥാൻ സംസ്ഥാന ഭാരവാഹി ശങ്കരനാരായണ പൊതുവാൾ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രമുഖ ഉരഗഗവേഷകനും മികച്ച വന്യജീവി ഫോട്ടോഗ്രാഫറുമായ വിജയ് നീലകണ്ഠൻ, പരിസ്ഥിതി വന്യജീവി സംരക്ഷണത്തെകുറിച്ച് പ്രോജക്ടറും സ്ലൈഡുകളും മറ്റു ആധുനിക സൗകര്യങ്ങളുമുപയോഗിച്ച് ക്ലാസ് മുറികളിൽ ബോധവത്കരണ ക്ലാസുകൾ എടുക്കുന്നതും പൊതുജനസേവനമായാണ് കരുതുന്നത്. സാന്പത്തിക ശേഷിയില്ലായ്മ കാരണം ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തവർക്കായി അത്താഴകൂട്ടം എന്നപേരിൽ സൗജന്യ സേവാപദ്ധതിയും ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനത്തിന്‍റെ ഭാഗമായി തളിപ്പറന്പിൽ ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നല്ലൊരു ഗായകൻ കൂടിയായ വിജയ് നീലകണ്ഠൻ, പെരിഞ്ചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ കൂടിയാണ്. പാരിസ്ഥിക പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും വ്യാപൃതനാണ് വിജയ് നീലകണ്ഠൻ.

വിജയ് നീലകണ്ഠൻ 9495186663