കോ​ടി രൂ​പ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ബം​ഗ​ളൂ​രു കേ​ര​ള​സ​മാ​ജം
Friday, July 13, 2018 10:33 PM IST
ബം​ഗ​ളൂ​രു: നി​ർ​ധ​ന​രാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു​കോ​ടി രൂ​പ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ബം​ഗ​ളൂ​രു കേ​ര​ള​സ​മാ​ജം. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം വി​വി​ധ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്കാ​ണ് കേ​ര​ള​സ​മാ​ജ​ത്തി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഴു​വ​ൻ ഫീ​സും സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കി​ക്കൊ​ണ്ട് സ​ഹാ​യ​മൊ​രു​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ജി​യാം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രി​ക്കും അ​ഡ്മി​ഷ​ൻ ന​ൽ​കു​ക. ബി​എ​സ്ഇ ന​ഴ്സിം​ഗ് (25 സീ​റ്റു​ക​ൾ), ബി​കോം, എം​ബി​എ തു​ട​ങ്ങി വി​വി​ധ പ്രൊ​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലും ആ​ണ് ഈ ​വ​ർ​ഷം അ​ഡ്മി​ഷ​ൻ ന​ൽ​കു​ക. ഹോ​സ്റ്റ​ൽ സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ജി​യാം ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാം ​പി. ഫി​ലി​പ്പ്, ക​ഐ​ൻ​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ർ​ഹ​രാ​യ വി​ദ്യ​ർ​ത്ഥി​ക​ൾ​ക്ക് [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ സ​മാ​ജം ഓ​ഫീ​സ് വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം സ്ഥ​ലം എം​പി​യു​ടെ​യോ എം​എ​ൽ​എ​യു​ടെ​യോ മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യോ സാ​ക്ഷ്യ​പ​ത്ര​വും ജൂ​ലൈ 20ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​ർ​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക . തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ലെ​റ്റ​ർ കേ​ര​ള​സ​മാ​ജം പീ​നി​യ സോ​ണി​ൽ സെ​പ്റ്റം​ബ​ർ 16ന് ​ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ബം​ഗ​ളൂ​രു​വി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യ്ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​മാ​യി ഒ​രു മ​ല​യാ​ളി സം​ഘ​ട​ന മു​ന്നോ​ട്ടു​വ​രു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​യാം ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാം ​പി. ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ക്ര​മ​ൻ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ , ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9845222688, 9845015527