കൊളോണ്‍ കേരള സമാജം ചീട്ടുകളി മൽസരം 21 ന്
Saturday, July 14, 2018 9:18 PM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ചീട്ടുകളി മൽസരം നടത്തുന്നു. ജൂലൈ 21 ന് (ശനി) രാവിലെ 9.45 മുതൽ രാത്രി 10 വരെ കൊളോണ്‍ റാഡർത്താൽ മരിയ എംഫേഗ്നസ് ദേവാലയ ഹാളിലാണ് (Pfarrsaal Maria Empfaengnis Kirche, Raderbergerstr. 199, 50968 Koeln) മൽസരങ്ങൾ. ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന മൽസരത്തിൽ ആർക്കുവേണമെങ്കിലും പങ്കെടുക്കാം.

56 (ലേലം) ഇനത്തിൽ ആയിരിക്കും മൽസരങ്ങൾ. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകൾക്ക് സെപ്റ്റംബർ 15 ന് (ശനി) വെസ്ലിംഗ് സെന്‍റ് ഗെർമാനൂസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാജത്തിന്‍റെ 35ാം ജൂബിലി, ഓണം ആഘോഷങ്ങളിൽ പൊക്കാൽ നൽകി ആദരിക്കും.
താത്പര്യമുള്ളവർ എത്രയും വേഗം മൂന്നുപേരടങ്ങുന്ന ടീമായി സമാജം ഭാരവാഹികളുടെ പക്കൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

മൽസരങ്ങൾക്ക് പോൾ ചിറയത്ത്, (സ്പോർട്സ് സെക്രട്ടറി, 0157 53422279) ജോസ് പുതുശേരി (പ്രസിഡന്‍റ്, 02232 34444), ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി,0221 5904183) എന്നിവർ നേതൃത്വം നൽകും. ഷീബ കല്ലറയ്ക്കൽ (ട്രഷറാർ), സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്), ജോസ് കുന്പിളുവേലിൽ( കൾച്ചറൽ സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

വെബ്സൈറ്റ്: http://keralasamajamkoeln.de

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ