കർണാടക ആർടിസിക്ക് ഇന്ത്യ ബസ് അവാർഡ്
Tuesday, July 17, 2018 11:26 PM IST
ബംഗളൂരു: മികച്ച സേവനത്തിനുള്ള ഇന്ത്യ ബസ് അവാർഡ് തുടർച്ചയായ നാലാം തവണയും കർണാടക ആർടിസി സ്വന്തമാക്കി. ഐടി, സുരക്ഷ, ആരോഗ്യകരമായ തൊഴിലിടം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് ആർടിസിയെ പുരസ്കാരത്തിന് അർഹമാക്കിയത്. ക്വലാലംപുരിൽ നടന്ന ചടങ്ങിൽ മലേഷ്യ ഡയറക്ടർ ജനറൽ ടൂറിസം ദടക് സെരി മിർസ മൊഹമ്മദ് തൈസാബിൽ നിന്ന് കർണാടക ആർടിസി ഡയറക്ടർ കെ. ശ്രീനിവാസ് പുരസ്കാരം ഏറ്റുവാങ്ങി. ആർടിസി അസിസ്റ്റന്‍റ് ട്രാഫിക് മാനേജർ രാഘവേന്ദ്ര ചടങ്ങിൽ പങ്കെടുത്തു.