ഒ​രു മു​ഴം മു​ന്പേ​യെ​റി​ഞ്ഞ് കേ​ര​ള ആ​ർ​ടി​സി; ഓ​ണ​ത്തി​ന് കേ​ര​ള​ത്തി​ലേ​ക്ക് 70 ബ​സു​ക​ൾ
Tuesday, July 24, 2018 9:25 PM IST
ബം​ഗ​ളൂ​രു: ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രു മു​ഴം മു​ന്പേ​യെ​റി​ഞ്ഞ് കേ​ര​ള ആ​ർ​ടി​സി. ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ് 70 സ്പെ​ഷ​ൽ ബ​സു​ക​ളാ​ണ് കേ​ര​ള ആ​ർ​ടി​സി നാ​ട്ടി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ഗ​സ്റ്റ് 17 മു​ത​ൽ 26 വ​രെ​യാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ. ഓ​ണാ​വ​ധി​ക്കു ശേ​ഷം തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് 19, 25, 29, സെ​പ്റ്റം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​യാ​ണ് മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ. ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും.

ഇ​ത്ത​വ​ണ തി​രു​വോ​ണം ശ​നി​യാ​ഴ്ച​യാ​യ​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്കു​ള്ള ബ​സു​ക​ളി​ൽ തി​ര​ക്ക് കൂ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്നി​രു​ന്നു. കേ​ര​ള, ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക​ളു​ടെ പ​തി​വ് ബ​സു​ക​ളി​ലും തി​ര​ക്കേ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷ​ൽ ബ​സു​ക​ളാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്ര​യം. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് സ്വ​കാ​ര്യ​ബ​സു​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ഇ​രു ആ​ർ​ടി​സി​ക​ളു​ടെ​യും ബ​സു​ക​ളോ​ടാ​ണ് യാ​ത്രി​ക​ർ​ക്ക് പ്രി​യം.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള കേ​ര​ള ആ​ർ​ടി​സി​യു​ടെ സ്പെ​ഷ​ൽ ബ​സു​ക​ൾ

രാ​ത്രി 9.45ന് ​ബം​ഗ​ളൂ​രു കോ​ഴി​ക്കോ​ട് സൂ​പ്പ​ർ എ​ക്സ്പ്ര​സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
9.20ന് ​ബം​ഗ​ളൂ​രു കോ​ഴി​ക്കോ​ട് സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
7.15ന് ​ബം​ഗ​ളൂ​രു തൃ​ശൂ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
6.30ന് ​ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
6.00ന് ​ബം​ഗ​ളൂ​രു കോ​ട്ട​യം സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
9.00ന് ​ബം​ഗ​ളൂ​രു ക​ണ്ണൂ​ർ സൂ​പ്പ​ർ എ​ക്സ്പ്ര​സ് (ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ വ​ഴി)
10.15ന് ​ബം​ഗ​ളൂ​രു പ​യ്യ​ന്നൂ​ർ സൂ​പ്പ​ർ എ​ക്സ്പ്ര​സ് (ചെ​റു​പു​ഴ വ​ഴി)

മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള സ്പെ​ഷ​ൽ ബ​സു​ക​ൾ

രാ​ത്രി 7.35ന് ​കോ​ഴി​ക്കോ​ട് ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
രാ​ത്രി 8.35ന് ​കോ​ഴി​ക്കോ​ട് ബം​ഗ​ളൂ​രു സൂ​പ്പ​ർ എ​ക്സ്പ്ര​സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
7.15ന് ​തൃ​ശൂ​ർ ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
5.30ന് ​എ​റ​ണാ​കു​ളം ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
5.00ന് ​കോ​ട്ട​യം ബം​ഗ​ളൂ​രു സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി, കു​ട്ട വ​ഴി)
8.00ന് ​ക​ണ്ണൂ​ർ ബം​ഗ​ളൂ​രു സൂ​പ്പ​ർ എ​ക്സ്പ്ര​സ് (ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ വ​ഴി)
5.30ന് ​പ​യ്യ​ന്നൂ​ർ ബം​ഗ​ളൂ​രു സൂ​പ്പ​ർ എ​ക്സ്പ്ര​സ് (ചെ​റു​പു​ഴ വ​ഴി)