നൂ​റാ​മ​ത് ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ് 11ന് ​ബെർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ
Friday, August 10, 2018 10:27 PM IST
ബെ​ർ​മിം​ഗ്ഹാം: ലോ​ക​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം മ​ല​യാ​ളി​ക​ളി​ലൂ​ടെ​യെ​ന്ന അ​ലി​ഖി​ത വ​ച​ന​ത്തി​ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ട് ദൈ​വ​ക​രു​ണ​യു​ടെ ജീ​വി​ക്കു​ന്ന അ​ട​യാ​ള​മാ​യി റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 11 ശ​നി​യാ​ഴ്ച നൂ​റി​ന്‍റെ നി​റ​വി​ൽ. ദൈ​വ​പ​രി​പാ​ല​ന​യി​ൽ നൂ​റാ​മ​ത് ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നാ​യി ബെ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

നൂ​റാം ക​ണ്‍​വ​ൻ​ഷ​നൊ​രു​ക്ക​മാ​യി സെ​ഹി​യോ​ൻ കു​ടും​ബം ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി, സി​സ്റ്റ​ർ മീ​ന തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്രാ​ർ​ത്ഥ​നാ ഒ​രു​ക്ക​ങ്ങ​ൾ ശ​നി​യാ​ഴ്ച​ത്തെ പ്ര​ത്യേ​ക കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ പൂ​ർ​ത്തി​യാ​കും.

നി​ത്യ​ര​ക്ഷ യേ​ശു​വി​ലെ​ന്ന് നാ​ളെ​ത്തെ ലോ​കം പ്ര​ത്യാ​ശ​യോ​ടെ ഏ​റ്റു​പ​റ​യു​ന്പോ​ൾ അ​തി​ന്‍റെ പി​ന്നി​ലെ ച​രി​ത്ര​മാ​യി റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​യി​ലി​നെ ഉ​പ​ക​ര​ണ​മാ​ക്കി ദൈ​വം ന​ട്ടു​വ​ള​ർ​ത്തി​യ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന, ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ​യും ടീ​നേ​ജു​കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും.

സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ളി​നെ മു​ൻ​നി​ർ​ത്തി ക​ട​ന്നു​വ​രു​ന്ന ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ൽ ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​നൊ​പ്പം ദൈ​വ ക​രു​ണ​യു​ടെ ജീ​വി​ക്കു​ന്ന പ്ര​തി​രൂ​പ​മാ​യി​ക്കൊ​ണ്ട് ത​ന്‍റെ ജീ​വി​ത സാ​ക്ഷ്യ​വു​മാ​യി ഫാ. ​ബെ​ന്നി ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ പ്ര​ശ​സ്ത ആ​ധ്യാ​ത്മി​ക വ​ച​ന പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ തോ​മ​സ് പോ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ക​ട​ന്നു​വ​രു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും , മ​റ്റു ഭാ​ഷ​ക​ളി​ലും കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും. ക​ണ്‍​വെ​ൻ​ഷ​നാ​യു​ള്ള പ്രാ​ർ​ത്ഥ​നാ ഒ​രു​ക്ക ശു​ശ്രൂ​ഷ ബെ​ർ​മിം​ഗ്ഹാംർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു.

അ​ഡ്ര​സ് :
ബ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ, ​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബെർ​മിം​ഗ്ഹാം ( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ;
ഷാ​ജി 07878149670. അ​നീ​ഷ്.07760254700 ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്