ലോ​ക കോ​ഫി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത് സ്പൈ​സ​സ് ബോ​ർ​ഡ്
Saturday, September 30, 2023 10:58 AM IST
ആശ മഹാദേവൻ
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ലോ​ക കോ​ഫി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി സ്പൈ​സ​സ് ബോ​ർ​ഡ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​പ്പി കൃ​ഷി​യു​ടെ സാ​മ്പ​ത്തി​ക പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച കോ​ഫി കോ​ൺ​ഫ​റ​ൻ​സ് ആ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​യി​ൽ ന​ട​ന്ന​ത്.

സ്പൈ​സ​സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക പ്ര​ദ​ർ​ശ​ന വേ​ദി, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലെ മൂ​ല്യ​വ​ർ​ധ​ന​വും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഫി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​സി​ഒ), കോ​ഫി ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ, കോ​ഫി വ്യ​വ​സാ​യി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന കോ​ഫി കോ​ൺ​ഫ​റ​ൻ​സ് നാ​ലു ദി​വ​സം നീ​ണ്ടു നി​ന്നു.

സ്പൈ​സ​സ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഡി. ​സ​ത്യ​ൻ ഐ​എ​ഫ്എ​സ്, സ്പൈ​സ​സ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​ബി. ര​മ​ശ്രീ, മ​റ്റ് അം​ഗ​ങ്ങ​ളും സ്പൈ​സ​സ് ബോ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു.