സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി
Sunday, November 5, 2023 11:21 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലേ​ക്ക് മൈ​സൂ​ർ റോ​ഡു​വ​ഴി ക​ട​ന്നു​പോ​കു​ന്ന കേ​ര​ള ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ എ​ല്ലാ ബ​സു​ക​ൾ​ക്കും കെ​ങ്കേ​രി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി.

കെ​എ​സ്ആ​ർ​ടി​സി ബം​ഗ​ളൂ​രു ഡി​പ്പോ മാ​നേ​ജ​ർ​ക്കും ഓ​പ്പ​റേ​ഷ​ൻ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്കു​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

മെ​ട്രോ റെ​യി​ൽ, ബി​എം​ടി​സി ബ​സ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നി​ച്ചു​ള്ള​തി​നാ​ൽ ബം​ഗ​ളൂ​രു​വി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഇവിടെ എ​ത്തി​ച്ചേ​രാനാവുമെന്നും ഇ​വി​ടെ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ നാ​ട്ടി​ലേ​ക്ക് പോ​കാ​നും തി​രി​ച്ച് വ​രാ​നും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കുമെ​ന്നും കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.