ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ന്ന് മു​ത​ൽ
Monday, March 18, 2024 3:20 PM IST
ഷൈമോൻ തോട്ടുങ്കൽ
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സു​വാ​റ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. വി​വി​ധ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് റൗ​ണ്ടു​ക​ളി​ലാ​യി​ട്ടാ​ണ് ന​ട​ക്കു​ക.

ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ജൂ​ൺ എ​ട്ടി​ന് ന​ട​ക്കും. കു​ട്ടി​ക​ൾ എ​ൻ​ആ​ർ​എ​സ്‌​വി​സി​ഇ ബൈ​ബി​ൾ ആ​ണ് പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ മ​ല​യാ​ളം പി​ഒ​സി ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യി​ട്ടാ​യി​രി​ക്കും.

മു​തി​ർ​ന്ന​വ​ർ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി​ട്ടാ​ണ് ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നും മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന് വേ​ണ്ടി പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.