അ​യ​ർ​ല​ൻ​ഡി​ൽ വെ​ള്ളി​യാ​ഴ്ച കു​രി​ശു മ​ല​ക​യ​റ്റം
Thursday, March 21, 2024 10:36 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച് ഡ​ബ്ലി​ൻ സോ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ്പ​താം വെ​ള്ളി​യാ​ഴ്ച കു​രി​ശു​മ​ല ക​യ​റ്റം ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച ബ്രെ ​ഹെ​ഡ് മ​ല​യി​ലേ​ക്കാ​ണ് കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്നേ ദി​വ​സം ബ്രെ ​സെ​ന്‍റ് ഫെ​ർ​ഗ​ൽ​സ്‌ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു ​വി.​കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് 4.45നു ​ബ്രെ ഹെ​ഡ് കാ​ർ പാ​ർ​ക്കി​ൽ നി​ന്നു കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും.

സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ൽ, ഫാ. ​റോ​യ് ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട്, ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ള​മ​ത്ത​റ, നാ​ഷ​ണ​ൽ ട്ര​സ്റ്റി സി​ജോ കാ​ച്ച​പ്പ​ള്ളി, സോ​ണ​ൽ ട്ര​സ്റ്റി​മാ​രാ​യ ബി​നു​ജി​ത്, ജോ​ബി, ബി​നോ​യ് ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.