കൊ​ളോ​ണി​ലെ സീ​റോമ​ല​ബാ​ര്‍ സ​മൂ​ഹം ഓ​ശാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Wednesday, March 27, 2024 8:28 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റേ മ​ല​ബാ​ര്‍ സ​മൂ​ഹം യേ​ശു​വിന്‍റെ​ ജെ​റു​സ​ലേം പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ര്‍​മ്മ​ക​ള്‍ പു​തു​ക്കി ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി ഓ​ശാ​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു.

ഞായറാഴ്ച വൈ​കു​ന്നേ​രം നാലിന് മ്യൂ​ള്‍​ഹൈ​മി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ ഓ​ശാ​ന​യു​ടെ ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും എ​ത്തി​ച്ച കു​രു​ത്തോ​ല വെ​ഞ്ച​രി​ച്ച് ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ. ​ഇ​ഗ്നേ​ഷ​സ് ചാ​ലി​ശേ​രി സി​എം​ഐ വി​ശ്വാ​സി​ക​ള്‍​ക്ക് ന​ല്‍​കി.



ഫാ.​ബി​നോ​യ് മു​ള​യ്ക്ക​ല്‍ സി​എം​ഐ, റോ​മി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഫാ.​ ലി​സ്റ്റ​ണ്‍ ഒ​ല​ക്കേ​ങ്കി​ല്‍ സി​എം​ഐ എ​ന്നി​വ​ര്‍ സ​ഹ കാ​ര്‍​മ്മി​ക​രാ​യി​രു​ന്നു. ശ്രേ​യ പു​ത്ത​ന്‍​പു​ര, അ​ഞ്ജ​ലി ജോ​സ​ഫ്, ഡേ​വി​ഡ് ചി​റ്റി​ല​പ്പി​ള്ളി, തി​ലോ തോ​മ​സ് മൂ​ര്‍, ജോ​ഷ്വ സ​ഖ​റി​യ, നോ​യ​ല്‍ ജോ​സ​ഫ്, എ​ബി​ന്‍ സി​റി​യ​ക് എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷി​ക​ളാ​യി. അ​നീ​ഷ് ജോ​സ​ഫ്, അ​നു​പ​മ ബി​ന്റോ, സാ​ന്ദ്ര എ​ന്നി​വ​ര്‍ ലേ​ഖ​നം വാ​യി​ച്ചു.

തു​ട​ര്‍​ന്ന് ഇ​ന്‍​ഡ്യ​ന്‍ സ​മൂ​ഹം ദാ​വീ​ദി​ന്‍റെ പു​ത്ര​ന് ഓ​ശാ​ന പാ​ടി പ്ര​ദ​ക്ഷി​ണ​മാ​യി ദേ​വാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യ​ര്‍​പ്പി​ച്ചു. ഫാ.​ലി​സ്റ​റ​ണ്‍ ഒ​ല​ക്കേ​ങ്കി​ല്‍ സി​എം​ഐ സ​ന്ദേ​ശം ന​ല്‍​കി. യൂ​ത്ത് കൊ​യ​റിന്‍റെ ഗാ​നാ​ലാ​പ​നം ദി​വ്യ​ബ​ലി​യെ കൂ​ടു​ത​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.



ഓ​ശാ​ന​യു​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് യൂ​ണി​റ്റി​യു​ടെ കോഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി നേ​തൃ​ത്വം ന​ല്‍​കി. ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം ഓ​ശാ​ന​യു​ടെ സ്മൃ​തി​ക​ളു​ണ​ര്‍​ത്തു​ന്ന കേ​ര​ള ക്രൈ​സ്ത​വ പാ​ര​മ്പ​ര്യ പ്ര​തീ​ക​മാ​യ കൊ​ഴു​ക്ക​ട്ട എ​ന്ന വി​ശേ​ഷ ഭോ​ജ്യ​വും കാ​പ്പി​യ്ക്കൊ​പ്പം ഒ​രു​ക്കി​യി​രു​ന്നു.