ബാ​ഡ് നൊ​യേ​സ്റ്റാ​ഡ്റ്റ് സീ​റോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ വി​ശു​ദ്ധ​വാ​രാ​ഘോ​ഷങ്ങളുടെ സമയക്രമം
Thursday, March 28, 2024 8:12 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബാ​ഡ് നൊ​യേ​സ്റ്റാ​ഡ്റ്റ്: ജ​ര്‍​മ​നി​യി​ലെ ബാ​ഡ് നൊ​യേ​സ്റ്റാ​ഡ്റ്റ് സെ​ന്‍റ് മ​ദ​ര്‍ തെ​രേ​സ സീ​റോമ​ല​ബാ​ര്‍ മ​ല​യാ​ളി ക​മ്യൂണി​റ്റി​യു​ടെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഇ​ത്ത​വ​ണ മ്യൂ​ള്‍​ബാ​ഹ് ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യം വേ​ദി​യാ​കും.

പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ എട്ട് മു​ത​ല്‍ 12 വ​രെ കു​മ്പ​സാ​ര​വും ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. വൈ​കുന്നേരം 6 30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും കാ​ലു ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ക്കും. അ​തേ​ത്തു​ട​ര്‍​ന്ന് മ്യൂ​ള്‍​ബാ​ഹ് പ​ള്ളി​ഹാ​ളി​ല്‍ അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച്ച തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ രാ​വി​ലെ ഒന്പതിന് ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പോ​യ വര്‍​ഷ​ത്തെ പോ​ലെ മ്യൂ​ള്‍​ബാ​ഹി​ല്‍ നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബാ​ഡ് നൊ​യേ​സ്റ്റാ​ഡ്റ്റി​ന്‍റെ മ​റ്റൊ​രു കു​രി​ശു​പ​ള്ളി​യാ​യ ലൊ​റി​ത്ത് പ​ള്ളി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ഉ​ണ്ടാ​യി​രി​ക്കും.

കു​രി​ശി​ന്‍റെ വ​ഴി​ക്ക് ശേ​ഷം ലോ​റി​യി​ത്ത് ദേ​വാ​ല​യ പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന സി​ബി മ​ണ്ണൂ​രി​ന്‍റെ ഭ​വ​ന​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​ഗാ​പ്പെ​യാ​യി ഉ​ച്ച​ക്ക​ഞ്ഞി ന​ല്‍​കും.ഉ​യി​ര്‍​പ്പു​തി​രു​നാ​ളി​ന്റെ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ ശ​നി​യാ​ഴ്ച രാ​ത്രി ഒന്പതിന് ആ​രം​ഭി​ക്കും.

ഇ​ത്ത​വ​ണ​ത്തെ വി​ശു​ദ്ധ​വാ​ര തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ക ലു​വൈ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ഡോ​ക്ട​റേ​റ്റ് ചെ​യ്യു​ന്ന ഫാ.​ജി​ന്‍​സ് ക​ണ്ണം​കു​ള​ത്തും പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വാ​യ ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ലും ആ​യി​രി​ക്കു​മെ​ന്ന് ബാ​ഡ് നൊ​യേ​സ്റസ്റ്റാ​ഡ്റ്റി​ലെ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ കോഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ടോ​മി ഒ​ഴു​ക്ക​നാ​ട്ടും അ​ജോ സ​ണ്ണി​യും അ​റി​യി​ച്ചു.