ഗോ​ൾ​വേ റീ​ജി​യ​ൺ യൂ​ത്ത് മീ​റ്റ് ശ​നി​യാ​ഴ്ച
Wednesday, April 3, 2024 1:29 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ഗോ​ൾ​വേ​യി​ൽ എ​സ്എം​വൈ​എം ഗോ​ൾ​വേ റീ​ജി​യ​ൺ യൂ​ത്ത് മീ​റ്റ് "എ​ലൈ​വ് 24' ശ​നി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പ​രി​പാ​ടി.

യൂ​ത്ത് മീ​റ്റി​ൽ ഗോ​ൾ​വേ റീ​ജി​യ​ണി​ലു​ള്ള കാ​വ​ൻ, ടു​ള്ളു​മോ​ർ, ലെ​റ്റ​ർ​കെ​നി, സ്ലൈ​ഗോ, ബാ​ലി​നാ​സോ​ൾ, ലോം​ഗ്ഫോ​ർ​ഡ്, നോ​ക്ക്, ഗോ​ൾ​വേ, കാ​സി​ൽ​ബാ​ർ, ലി​മെ​റി​ക്ക്, മു​ള്ളി​ങ്ങ​ർ എ​ന്നീ ഇ​ട​വ​ക​ളി​ൽ നി​ന്നും ഡ​ബ്ലി​ൻ, കോ​ർ​ക്ക് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മാ​യി ഇ​രു​നൂ​റി​ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

ഗോ​ൾ​വേ ലി​ഷ​ർ​ലാ​ന്‍റി​ലാ​ണ് യൂ​ത്ത് മീ​റ്റ്. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യു​റോ​പ്പി​ലെ വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് യൂ​ത്ത് മീ​റ്റി​ൽ ജെ​ന​സീ​സ് ബാ​ന്‍റ് ലൈ​വ് ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്യും .

മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന, ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​ൻ​സ്, ആ​രാ​ധ​ന, ഗെ​യിം​സ് എന്നിവ ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​എ​സ്എം​വൈ​എം അ​യ​ർ​ല​ൻ​ഡി​ന്‍റെ യൂ​ത്ത് ബാ​ന്‍റ് ജെ​ന​സീ​സി​ന്‍റെ ലൈ​വ് പെ​ർ​ഫോ​മെ​ൻ​സ് ന​ട​ക്കും.

ഗോ​ൾ​വേ റീ​ജി​യ​ണി​ലെ യു​വ​ജ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​ക്കും. യൂ​റോ​പ്പി​ലെ എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ പ്ര​തി​നി​ധി​ക​ൾ, വൈ​ദി​ക​ർ, യൂ​ത്ത് ആ​നി​മേ​റ്റേ​ഴ്സ്, ഗോ​ൾ​വേ​യി​ലെ സ​ഹോ​ദ​ര​സ​ഭാ പ്ര​തി​നി​ധി​ക​ൾ എ​ന്നു​വ​രു​ടെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ലൈ​വ് ഷോ​യു​ടെ ഏ​താ​നും ടി​ക്ക​റ്റു​ക​ൾ കൂ​ടെ ല​ഭ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ലൈ​വ് ഷോ​യി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല കു​ടു​ബ​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​ക്ക് പ​ങ്കെ​ടു​ക്കു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ ലി​ഷ​ർ​ല​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള പാ​ർ​ക്കിം​ഗും റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണം.

ടി​ക്ക​റ്റി​ന്‍റെ റ​ഫ​റ​ൻ​സ് ന​മ്പ​ർ കെെയി​ൽ ക​രു​തു​വാ​ൻ ദ​യ​വാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ലൈ​വ് ഷോയ്ക്കു ശേ​ഷം പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി ജോ​ർ​ജ്, ജി​ജി​മോ​ൻ, മാ​ത്യൂ​സ് ജോ​സ​ഫ്, ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​മി​ൽ ജോ​സ്, സോ​ജി​ൻ വ​ർഗീ​സ്, എ​ഡ്വി​ൻ ബി​നോ​യി, അ​നീ​റ്റ ജോ ​എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്രാ​ർ​ഥ​ന, പ​ഠ​ന, പ​രി​ശീ​ല​ന​ങ്ങ​ളി​ൽ ഊ​ന്നി​യ ഇ​ത്ത​രം മീ​റ്റു​ക​ൾ യു​വ​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സീ​റോ​മ​ല​ബാ​ർ ഗോ​ൾ​വേ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര അ​റി​യി​ച്ചു.

ടിക്കറ്റ് ലിങ്ക്: www.tickettailor.com

ഇ​വ​ന്‍റ് സ്പോ​ൺ​സ​ർ​മാ​ർ: സെ​ന്‍റ് കൊ​ളം​ബാ​സ് ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ, വി​സ്റ്റ ക​രി​യ​ർ, ടൈ​ല​ക്സ്, ബ്ലൂ​ചി​പ്പ് ടൈ​ൽ​സ്, ലെ​ഡി​വാ​നോ, ഗ്ലി​ൻ​സ് കി​ച്ച​ൻ, റോ​സ്മേ​രി ക്രി​യേ​ഷ​ൻ, സ്ലി​ഗോ കോ​ള​ജ്, കോ​ൺ​ഫി​ഡ​ന്‍റ് ട്രാ​വ​ൽ​സ്, ഏ​ഷ്യാ​ലാ​ൻ​ഡ്, യു​റേ​ഷ്യ.

ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്: മാ​സ് ഇ​വ​ന്‍റ് അ​യ​ർ​ല​ൻ​ഡ്. വി​ലാ​സം: ലെ​ഷ​ർ​ല​ൻ​ഡ്, സാ​ൾ​തി​ൽ, ഗാ​ൽ​വേ. EIRCODE : H91KT3V.