ഖു​റാ​ൻ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച​യാ​ൾ മ​രി​ച്ച​നി​ല​യി​ൽ
Wednesday, April 3, 2024 2:46 PM IST
ഓ​സ്‌​ലോ: ക​ടു​ത്ത ഇ​സ്‌​ലാം വി​മ​ർ​ശ​ക​നും ഇ​റാ​ഖി മു​ൻ മി​ലീ​ഷ്യ നേ​താ​വു​മാ​യ സ​ൽ​വാ​ൻ മോ​മി​ക​യെ (37) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നോ​ർ​വേ​യി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഈ​ദ് ദി​ന​ത്തി​ൽ മു​സ് ലിം​ങ്ങ​ളു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ഖു​റാ​ന്‍റെ പ​ക​ർ​പ്പ് ഇ​യാ​ൾ കീ​റി​യെ​റി​ഞ്ഞ് പ​ര​സ്യ​മാ​യി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നീ​ട് വ​ഴി​വ​ച്ചി​രു​ന്നു. താ​ൻ നി​രീ​ശ്വ​ര​വാ​ദി​യാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച സ​ൽ​വാ​ൻ മോ​മി​ക അ​ടു​ത്തി​ടെ​യാ​ണ് സ്വീ​ഡ​നി​ൽ​നി​ന്ന് നോ​ർ​വേ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

സ​ൽ​വാ​ൻ മോ​മി​ക​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി റേ​ഡി​യോ ജെ​നോ​വ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന്‍റെ സ്ഥി​രീ​ക​ര​ണം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.