ബെനഡിക്‌ടൈൻ സഭയുടെ മുൻ ആബട്ട് പ്രൈമറ്റ് ഡോ. നോട്കർ അന്തരിച്ചു
Thursday, April 4, 2024 10:55 AM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ബെ​ന​ഡി​ക്‌​ടൈ​ൻ സ​ന്യാ​സ​സ​ഭ​യു​ടെ മു​ൻ ആ​ബ​ട്ട് പ്രൈ​മ​റ്റും സം​ഗീ​ത​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന റ​വ. ഡോ. ​നോ​ട്ക​ർ വു​ൾ​ഫ് അ​ന്ത​രി​ച്ചു. റോ​മി​ൽ തീ​ർ​ഥാ​ട​നം ന​ട​ത്തി ബ​വേ​റി​യ​യി​ലെ സെ​ന്‍റ് ഒ​ട്ടി​ലി​യ​ൻ ആ​ശ്ര​മ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു എ​ൺ​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഡോ. ​നോ​ട്ക​റു​ടെ അ​ന്ത്യം.

സം​സ്കാ​രം ശ​നി​യാ​ഴ്ച സെ​ന്‍റ് ഒ​ട്ടി​ലി​യ​നി​ൽ ന​ട​ക്കും. റ​വ. ഡോ. ​നോ​ട്ക​ർ സ​ഭ​യു​ടെ ആ​ബ​ട്ടാ​യി 2000 മു​ത​ൽ 2016 വ​രെ പ്ര​വ​ർ​ത്തി​ച്ചു. 1940 ജൂ​ൺ 21ന് ​ജ​ർ​മ​നി​യി​ലെ ആ​ൾ​ഗോ​യി​യി​ൽ തു​ന്ന​ൽ​ക്കാ​ര​ന്‍റെ മ​ക​നാ​യി ജ​നി​ച്ച നോ​ട്ക​ർ മി​ക​ച്ച വാ​ഗ്‌​മി​യും ഗ്ര​ന്ഥ​കാ​ര​നും സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്നു.

ലോ​ക​മെ​ങ്ങു​മു​ള്ള ബെ​ന​ഡി​ക്‌​ടൈ​ൻ ആ​ശ്ര​മ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് 1886ൽ ​ലെ​യോ 13-ാമ​ൻ മാ​ർ​പാ​പ്പ​യാ​ണ് ആ​ബ​ട്ട് പ്രൈ​മ​റ്റ് എ​ന്ന പ​ദ​വി സ്ഥാ​പി​ച്ച​ത്. 2000ൽ 260 ​ബെ​ന​ഡി​ക്‌​ടൈ​ൻ ആ​ബ​ട്ടു​മാ​ർ ചേ​ർ​ന്ന് ഒ​ന്പ​താ​മ​ത്തെ ആ​ബ​ട്ട് പ്രൈ​മ​റ്റാ​യി ഡോ. ​വു​ൾ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

റോ​മി​ലെ സെ​ന്‍റ് ആ​ൻ​സ​ലം യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഗ്രാ​ൻ​ഡ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ബെ​ന​ഡി​ക്‌​ടൈ​ൻ ആ​ശ്ര​മ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്കു വി​ക​സ​നനേ​ട്ട​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും സെ​ന്‍റ് ഒ​ട്ടി​ലി​യ​നി​ൽ ആ​ബ​ട്ടാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.