സ​മീ​ക്ഷ വെ​ബി​നാ​ർ: ജോ​ൺ ബ്രി​ട്ടാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും
Friday, April 5, 2024 3:39 PM IST
ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ
ല​ണ്ട​ൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക​ളും പ്ര​തീ​ക്ഷ​ക​ളും പ​ങ്കു​വ​യ്ക്കാ​ൻ സ​മീ​ക്ഷ യു​കെ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. "പ​തി​നെ​ട്ടാം ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി​യും' എ​ന്ന​താ​ണ് വി​ഷ​യം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് പ​രി​പാ​ടി (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 6.30). മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യും ഇ​ട​ത് ചി​ന്ത​ക​ൻ കെ. ​ജ​യ​ദേ​വ​നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ഷ്ട്രീ​യ - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​സാ​രി​ക്കും.

സ​മീ​ക്ഷ നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ രാ​ജി ഷാ​ജി ന​ന്ദി​യും പ​റ​യും. എല്ലാ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.