നാ​റ്റോ​യ്ക്ക് 75-ാം പി​റ​ന്നാ​ൾ
Monday, April 8, 2024 10:46 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ്ര​സ​ല്‍​സ്: നോ​ര്‍​ത്ത് അ​റ്റ്ലാ​ന്‍റി​ക് ട്രീ​റ്റി ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (നാ​റ്റോ) 75-ന്‍റെ നി​റ​വി​ല്‍. നാ​റ്റോ​യു​ടെ ആ​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കേ​ക്ക് മു​റി​ച്ചാ​ണ് 75-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.

രാ​ഷ്ട്രീ​യ​വും സൈ​നി​ക​വു​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അം​ഗ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​ന​ല്‍​കു​ക എ​ന്ന​താ​ണ് നാ​റ്റോ​യു​ടെ ല​ക്ഷ്യം. രാ​ഷ്ട്രീ​യ - ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​ശ്വാ​സം വ​ള​ര്‍​ത്തു​ന്ന​തി​നും ദീ​ര്‍​ഘ​കാ​ല സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ, സു​ര​ക്ഷാ വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടി​യാ​ലോ​ചി​ക്കാ​നും സ​ഹ​ക​രി​ക്കാ​നും നാ​റ്റോ അം​ഗ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ന്നു​ണ്ട്.

1949 ഏ​പ്രി​ല്‍ നാലിന് ​12 രാ​ജ്യ​ങ്ങ​ള്‍ വാ​ഷിംഗ്​ടണി​ൽ ചേ​ര്‍​ന്ന് നോ​ര്‍​ത്ത് അ​റ്റ്ലാ​ന്‍റി​ക് ഉ​ട​മ്പ​ടി (നാ​റ്റോ) രൂ​പീ​ക​രി​ച്ചു. ബെ​ല്‍​ജി​യം, ഡെ​ന്‍​മാ​ര്‍​ക്ക്, ഫ്രാ​ന്‍​സ്, ഗ്രേ​റ്റ് ബ്രി​ട്ട​ന്‍, ഐ​സ്ലാ​ന്‍​ഡ്, ഇ​റ്റ​ലി, കാ​ന​ഡ, ല​ക്സം​ബ​ര്‍​ഗ്, നെ​ത​ര്‍​ലാ​ന്‍​ഡ്സ്, നോ​ര്‍​വേ, പോ​ര്‍​ച്ചു​ഗ​ല്‍, യു​എ​സ്എ എ​ന്നി​വ​യാ​ണ് സ്ഥാ​പ​ക രാ​ജ്യ​ങ്ങ​ള്‍.

1955 മേ​യ് ആ​റി​നാ​ണ് ജ​ര്‍​മ​നി നാ​റ്റോ​യി​ല്‍ ചേ​ര്‍​ന്ന​ത്. നി​ല​വി​ല്‍ യു​ക്രെ​യ്ൻ, സ്വീ​ഡ​ന്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ 32 രാ​ജ്യ​ങ്ങ​ളാ​ണ് നാ​റ്റോ​യി​ലെ അം​ഗ​ങ്ങ​ള്‍.