ജ​ര്‍​മ​നി​യി​ല്‍ 103 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​ജ​നോ​ട്ട് പി​ടി​ച്ചെ​ടു​ത്തു
Monday, April 8, 2024 12:29 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഷ്ലെ​സ്വി​ഗ് ഹോ​ള്‍​സ്റ്റെെ​ന്‍ സം​സ്ഥാ​ന​ത്തു നി​ന്ന് 103 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്തു. ഷ്ലെ​സ്വി​ഗ് ഫ്ലെ​ന്‍​സ്ബു​ര്‍​ഗ് ജി​ല്ല​ക​ള്‍ കൂ​ടാ​തെ ഹാം​ബു​ര്‍​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലും ര​ണ്ട് ക​മ്പ​നി വി​ലാ​സ​ങ്ങ​ളി​ലും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഷ്ലെ​സ്വി​ഗ് ഹോ​ൾ​സ്റ്റീ​ന്‍ സ്റ്റേ​റ്റ് ക്രി​മി​ന​ല്‍ പോ​ലീ​സ് 103 ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​റി​ല​ധി​കം വ​രു​ന്ന ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

"പ്രോ​പ്പ് കോ​പ്പി​ക​ള്‍' അ​ല്ലെ​ങ്കി​ല്‍ "സി​നി​മ പ​ണം' എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ക​ള്ള​നോ​ട്ടു​ക​ള്‍ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞു. എ​ന്നാ​ലും ദെെ​നം​ദി​ന ഇ​ട​പാ​ടു​ക​ളി​ലെ യ​ഥാ​ര്‍​ഥ പ​ണ​വു​മാ​യി ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ 42 വ​യ​സു​കാ​ര​നാ​യ പ്ര​തി മു​ൻ​പ് യു​എ​സി​ലേ​ക്ക് ക​ള്ള​പ്പ​ണം ക​യ​റ്റു​മ​തി ചെ​യ്ത​താ​യി സം​ശ​യി​ക്കു​ന്നു.