ഹേ​മ ധ​ന​സ​ഹാ​യം മ​ക്മി​ല്ല​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് ചാ​രി​റ്റി​ക്ക് കൈ​മാ​റി
Monday, April 8, 2024 3:23 PM IST
ഹെ​റി​ഫോ​ഡ്: യു​കെ മ​ധ്യ​പ​ടി​ഞ്ഞാ​റ​ൻ മ​ണ്ണി​ലെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന ഹെ​റി​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​ഹേ​മ) ന​ട​ത്തി​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് സം​ഭ​രി​ച്ച തു​ക​യും ചി​ല അ​ഭ്യു​ദ​യ​കാം​ഷി​ക​ൾ ന​ൽ​കി​യ തു​ക‌​യും മ​ക്മി​ല്ല​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

ഹേ​മ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ​ഫ്, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ൺ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ഹേ​മ​യു​ടെ ഈ ​ചു​വ​ടു​വ​യ്പ്പ് ഒ​രു ന​ല്ല സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് മ​ക്മി​ല്ല​ൻ അ​ധി​കാ​രി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹെ​റി​ഫോ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടു​ള്ള കൃ​ത​ജ്ഞ​ത അ​വ​ർ അ​റി​യി​ച്ചു.