ഇറ്റലിയിൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പരീക്ഷ മലയാളികൾക്ക് അനായാസമാക്കി അ​ധ്യാ​പ​ക​ൻ ഷൈ​ഫി പോ​ൾ
Wednesday, April 10, 2024 2:34 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​യൂ​റോ​പ്പി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പരീക്ഷ പാ​സാ​കു​ക എ​ന്നാ​ൽ അ​ത് അ​ത്ര ഈ​സി അ​ല്ല, പ്ര​ത്യേ​കി​ച്ച് ഇ​റ്റ​ലി​യി​ൽ. മ​ല​യാ​ളി​ക​ൾ​ക്ക് പ​ല​പ്പോ​ഴും ബാ​ലി​കേ​റാ മ​ല​യാ​യി തീ​ർ​ന്നി​രു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പരീക്ഷ അ​നാ​യാ​സ​മാ​ക്കി കൈ​യ്യ​യ​ടി നേ​ടു​ക​യാ​ണ് ഷൈ​ഫി പോ​ൾ എ​ന്ന മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ.

ഇ​റ്റ​ലി​യി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പരീക്ഷ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും ആ​ദ്യ ക​ട​മ്പ​യി​ൽ ത​ന്നെ വി​ജ​യി​ക്കാ​നും പ്ര​ത്യേ​കം പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് റോ​മി​ൽ പ്ര​വാ​സി​യാ​യി ജീ​വി​ക്കു​ന്ന ഷൈ​ഫി പോ​ൾ. ഇ​തി​നോ​ട​കം നൂ​റു ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തി​ലൂ​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റിന്‍റെ തി​യ​റി വി​ജ​യി​ച്ചു യു​റോ​പ്പി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്നു.

ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ൽ ന​ട​ത്തു​ന്ന ടെ​സ്റ്റി​ൽ ഭാ​ഷ​യു​ടെ പ്ര​ശ്ന​ത്തി​ലൂ​ടെ പ​ല​ർ​ക്കും പ​ല ത​വ​ണ ടെ​സ്റ്റ് ന​ട​ത്തേ​ണ്ടി​വ​രു​ന്ന​തും പ​രാ​ജ​യപ്പെ​ടു​ന്ന​തും തു​ട​ർ​ക​ഥ ആ​യ​പ്പോ​ഴാ​ണ് , തി​യ​റി ടെ​സ്റ്റ് മ​ല​യാ​ളി​ത്തി​ലൂ​ടെ ല​ഘു​വാ​യി പ​ഠി​പ്പി​ച്ചു പ​രീ​ക്ഷാ​ർ​ഥിക​ളെ അ​ദ്ദേ​ഹം സജ്ജമാക്കുന്നത്. ഓ​രോ ബാ​ച്ചു​ക​ളി​ലു​മാ​യി നൂ​റു ക​ണ​ക്കി​ന് പേ​രാ​ണ് ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ലൂ​ടെ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്.

കൊ​ര​ട്ടി നാലുകെ​ട്ട് എ​ന്ന സ്ഥ​ല​ത്ത് ജ​നി​ച്ച അ​ദ്ദേ​ഹം അ​ങ്ക​മാ​ലി അ​യി​രൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. തു​ട​ർ​ന്നാണ് ഇ​റ്റ​ലി​യി​ലേ​യ്ക്ക് കു​ടി​യേ​റിയത്.

റോമി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ദ്ദേ​ഹം രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ നീ​ളു​ന്ന ഓ​ൺ​ലൈ​ൻ ക്ലാസു​ക​ൾ സം​ഘ​ടി​പ്പി​ച്ചാ​ണ് പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ൽ ല​ഭ്യ​മാ​യ തി​യ​റി പു​സ്ത​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​ഠി​ച്ചു മ​ല​യാ​ളി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചാ​ണ് ക്ലാസുക​ൾ ന​ൽ​കു​ന്ന​ത്.