അ​യ​ർ​ല​ൻഡ് ചരിത്രത്തിൽ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സൈ​മ​ൺ ഹാരീസ്
Wednesday, April 10, 2024 2:45 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻഡ് പ്രധാനമന്ത്രിയായി സൈ​മ​ൺ ഹാ​രീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു . പാർലമെന്‍റിൽ നടത്ത തെരഞ്ഞെടുപ്പിൽ 69 നെ​തി​രെ 88 വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ​ത്. വി​ക്ലോ​വി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തിനി​ധി​യാ​യ സൈ​മ​ൺ ഹാ​രീ​സ് നി​ല​വി​ലെ മ​ന്ത്രി​സ​ഭ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു .

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ലി​യോ വ​രാ​ദ്ക്ക​ർ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സൈ​മ​ൺ ഹാ​രീ​സ് ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. 37 കാ​ര​നാ​യ ഇ​ദ്ദേ​ഹം അ​യ​ർ​ല​ൻഡ് ചരിത്രത്തിലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രിയായി മാ​റി .