ബ്രി​ട്ടീ​ഷ് സൈ​ദ്ധാ​ന്തി​ക ഭൗ​തി​ക ശാ​സ്ത്ര​ഞ്ജ​ന്‍ പീ​റ്റ​ര്‍ ഹി​ഗ്സ് അ​ന്ത​രി​ച്ചു
Wednesday, April 10, 2024 11:03 AM IST
ല​ണ്ട​ൻ: പ്ര​ശ​സ്‌​ത ബ്രി​ട്ടീ​ഷ് സൈ​ദ്ധാ​ന്തി​ക ഭൗ​തി​ക ശാ​സ്ത്ര​ഞ്ജ​ന്‍ പീ​റ്റ​ര്‍ ഹി​ഗ്സ് (94) അ​ന്ത​രി​ച്ചു. 1964ല്‍ ​പീ​റ്റ​ര്‍ ഹി​ഗ്സ് ഉ​ള്‍​പ്പെ​ടെ ആ​റു ശാ​സ്ത്ര​ജ്ഞ​രാ​ണ് പ്ര​പ​ഞ്ച​ത്തി​ല്‍ പി​ണ്ഡ​ത്തി​ന് കാ​ര​ണ​മാ​യ അ​ദൃ​ശ്യ​മാ​യ ക​ണി​കാ​ത​ല​മു​ണ്ടെ​ന്ന സി​ദ്ധാ​ന്ത​ത്തി​ന് രൂ​പം കൊ​ടു​ത്ത ഹി​ഗ്‌​സ് ബോ​സോ​ണ്‍ എ​ന്ന സ​ങ്ക​ല്‍​പം മു​ന്നോ​ട്ടു​വ​ച്ച​ത്.

ഹി​ഗ്‌​സ് ബോ​സോ​ണ്‍ സി​ദ്ധാ​ന്തം മു​ന്നോ​ട്ട് വ​ച്ച​തി​ന് 2013ലെ ​ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബ​ല്‍ സ​മ്മാ​നം ഫ്രാ​ങ്കോ​യ്‌​സ് ഇം​ഗ്ല​ര്‍​ട്ടു​മാ​യി ഹി​ഗ്സ് പ​ങ്കി​ട്ടി​രു​ന്നു. പ​രേ​ത​യാ​യ ജോ​ഡി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ക്രി​സ്, ജോ​ണി.