അ​ഭി​ഷേ​കാ​ഗ്നി കൺവൻ​ഷ​ൻ 13ന് ​ബ​ർ​മിംഗ്ഹാ​മി​ൽ
Friday, April 12, 2024 7:51 AM IST
ബാബു ജോസഫ്
ബ​ർ​മിംഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ൻ 13ന് ​ബ​ർ​മിംഗ്ഹാ​മി​ൽ ന​ട​ക്കും. പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത്ത​വ​ണ മാ​ത്രം സ്ഥി​രം വേ​ദി​യാ​യ ബ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് പ​ക​രം ബ​ർ​മിംഗ്ഹാം സെ​ന്‍റ് കാ​തെ​റി​ൻ​സ് ഓ​ഫ് സി​യ​ന്ന പ​ള്ളി​യി​ലാ​ണ് അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വൻ​ഷ​ൻ ന​ട​ക്കു​ക. മേ​യ് മു​ത​ൽ പ​തി​വു​പോ​ലെ ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും.

ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ കാ​രീ​സ് ഭ​വ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ. ​ജ​സ്റ്റി​ൻ പ​ന​ച്ചി​ക്ക​ൽ എം​എ​സ്എ​ഫ്എ​സ്, അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ബ്ര​ദ​ർ ഷി​ബു കു​ര്യ​ൻ, ഫു​ൾ ടൈം ​ശു​ശ്രൂ​ഷ​ക ര​ജ​നി മ​നോ​ജ് എ​ന്നി​വ​രും വ​ച​ന ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കും.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ 2009ൽ ​തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ൻ 2023 മു​ത​ൽ റ​വ. ഫാ ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​ണ് പ​തി​വു​പോ​ലെ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലി​ഷി​ലും പ്ര​ത്യേ​ക ക​ൺ​വെ​ൻ​ഷ​ൻ, അഞ്ച് വ​യ​സു​മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ്‌​ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച്വ​ൽ ഷെ​യ​റിംഗി​നു​മു​ള്ള​സൗ​ക​ര്യം എ​ന്നി​വ​യും അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വെ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കും.

ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എട്ടിന് ​ആ​രം​ഭി​ച്ച് വൈകുന്നേരം നാലിന് ​സ​മാ​പി​ക്കും.​ക​ൺ​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും എ​എ​ഫ്സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിംഗ്ഡം, ടീ​ൻ​സ് ഫോ​ർ കിംഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വ​ൻ​ഷ​നി​ലു​ട​നീ​ളം കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റി​ങി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇം​ഗ്ലി​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ, മ​റ്റ് പ്രാ​ർ​ത്ഥ​ന പു​സ്ത​ക​ങ്ങ​ൾ, ജ​പ​മാ​ല, തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ് ബു​ക്ക് മി​നി​സ്ട്രി ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും.​

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വൻ​ഷ​നി​ലേ​ക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി അ​ഭി​ഷേ​കാ​ഗ്നി യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും യു​കെ കു​ടും​ബ​വും അറിയിച്ചു.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ ഷാ​ജി ജോ​ർ​ജ്: 07878 149670ജോ​ൺ​സ​ൺ: ‭+44 7506 810177‬അ​നീ​ഷ്: ‭07760 254700‬ ബി​ജു​മോ​ൻ മാ​ത്യു: ‭07515 368239.‬

വാ​ഹ​നയാ​ത്രാ സൗ​ക​ര്യ​ത്തെ​പ്പ​റ്റി അ​റി​യു​വാ​ൻ:​ ജോ​സ് കു​ര്യാ​ക്കോ​സ്: 07414 747573, ബി​ജു​മോ​ൻ മാ​ത്യു: 07515 368239.

അ​ഡ്ര​സ്‌​സ്: എ​സ്.​ടി. കാ​ത​റി​ൻ ഓ​ഫ് സി​യീ​ന, കാ​ത്ത​ലി​ക് ച​ർ​ച്ച് ബ്രി​സ്റ്റോ​ൾ സ്ട്രീ​റ്റ്, ബ​ർ​മിംഗ്ഹാം B5 7BE.