സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യുകെ ഏ​ക​ദി​ന റ​മ്മി മ​ത്സ​രം മേ​യ് നാ​ലി​ന്
Friday, April 12, 2024 7:57 AM IST
അപ്പച്ചൻ കണ്ണൻചിറ
സ്റ്റീ​വ​നേ​ജ്: ​സ​ർ​ഗ്ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അസോസിയേഷൻ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല യു ​കെ ചീ​ട്ടു ക​ളി മ​ത്സ​രം മേ​യ് നാ​ലി​ന് സ്റ്റീ​വ​നേ​ജി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. റ​മ്മി വി​ഭാ​ഗ​ത്തി​ലാ​ണ് ഏ​ക​ദി​ന മ​ത്സ​രം ഒ​രു​ക്കു​ന്ന​ത്.

മി​ക​ച്ച കാ​ഷ് പ്രൈ​സു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ടൂ​ർ​ണമെന്‍റ്, സ്റ്റീ​വ​നേ​ജി​ലെ സെ​ന്‍റ് നി​ക്കോ​ളാ​സ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ വച്ചാ​ണ് നടത്തപ്പെടുക. മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന​താ​ണ്.

ഒ​ന്നാം സ​മ്മാ​ന​മാ​യി അ​ഞ്ഞൂ​റ് പൗ​ണ്ട് ക്യാ​ഷ് പ്രൈ​സ് ന​ൽ​കു​മ്പോ​ൾ, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ഇ​രു​ന്നൂ​റു പൗ​ണ്ടും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു നൂ​റു പൗ​ണ്ടും സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ​ത​ന്നെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് ജോ​ൺ - 07735285036, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ - 07455009248.