പെസഹാ ശുശ്രൂഷയില്‍ മാര്‍പാപ്പയ്ക്കൊപ്പം ഇത്തവണ മുസ്ളിം സമുദായക്കാരനും
Thursday, April 17, 2014 5:23 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് പാപ്പാ ഇത്തവണ പെസഹായുടെ കര്‍മ്മങ്ങള്‍ നടത്തുന്നത് വയോധികരായ വികലാംഗരുടെ ഒരു പുനരധിവാസ കേന്ദ്രത്തിലാണ്. വത്തിക്കാനില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഡോണ്‍ ഗ്നൂച്ചി സെന്ററിലെ 150 ഓളം വരുന്ന അന്തേവാസികള്‍ക്കൊപ്പമാവും മാര്‍പാപ്പായുടെ പെസഹാ ആചരണം.

പെസഹാ ദിനത്തില്‍ വികലാംഗരായ 12 പേരുടെ പാദങ്ങള്‍ കഴുകാനാണ് മാര്‍പാപ്പായുടെ തീരുമാനം. അന്തേവാസികള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മാര്‍പാപ്പ ഇന്നു കാല്‍ കഴുകുന്നവരില്‍ ഒന്‍പത് ഇറ്റലിക്കാരെ കൂടാതെ ലിബിയയില്‍ നിന്നുള്ള ഒരു മുസ്ളിമും കേപ് വെര്‍ഡെയില്‍ നിന്നുള്ള ഒരു യുവാവും ഒരു എത്യോപ്യന്‍ വനിതയും ഉണ്ടാവും.

ഫ്രാന്‍സിസ് പാപ്പാ മാര്‍പാപ്പായായതിനു ശേഷമുള്ള രണ്ടാമത്തെ ഈസ്ററാണ് ഇത്. കഴിഞ്ഞ വര്‍ഷം ചെറുപ്പക്കാരുടെ ജയില്‍ സന്ദര്‍ശിച്ച് പെസഹാദിനത്തില്‍ അവിടുത്തേ അന്തേവാസികളുടെ കാലുകഴുകി ചുംബിയ്ക്കുകയായിരുന്നു പാപ്പാ. അതില്‍ യുവതികളും സ്ഥാനം പിടിച്ചിരുന്നു.

മാര്‍പാപാപ്പായുടെ വേറിട്ട ചിന്തകളും പ്രവര്‍ത്തികളും ഏറ്റവും ലളിതമായ പ്രകൃതവും ലോകത്തെ, മാനവസമൂഹത്തെ സ്നേഹംകൊണ്ടു കീഴ്പ്പെടുത്തുന്നതുവഴി കൂടുതല്‍ ആദരണീയനാവുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍