നഗരത്തില്‍ വീട്, കെട്ടിടനികുതി വര്‍ധിക്കും
Thursday, August 21, 2014 7:02 AM IST
ബാംഗളൂര്‍: നഗരത്തിലെ വീടുകളുടെ നികുതി 20 ശതമാനവും മറ്റു കെട്ടിടങ്ങളുടെ നികുതി 25 ശതമാനമായും വര്‍ധിപ്പിക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ബിബിഎംപിയുടെ തീരുമാനം. വര്‍ധനവ് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

മൂന്നുവര്‍ഷത്തിലൊരിക്കല്‍ നികുതിനിരക്ക് പരിഷ്കരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി ബിബിഎംപി കമ്മീഷണര്‍ എം.ലക്ഷ്മിനാരായണ അറിയിച്ചു.