ഗൌതം നഗര്‍ മലയാളി അസോസിയേഷന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
Wednesday, September 3, 2014 7:55 AM IST
ന്യൂഡല്‍ഹി: ഗൌതം നഗര്‍ മലയാളി അസോസിയേഷന്റെ (ജിഎംഎ) ആഭിമുഖ്യത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മലയാളം ക്ളാസിലേക്ക് നടത്തിയ പ്രവേശനോത്സവത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രവാസ ലോകത്ത് പുതുതലമുറയിലെ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ തരത്തിലുള്ളതാണ് ക്ളാസുകള്‍. ചടങ്ങില്‍ ജിഎംഎ പ്രസിഡന്റ് ജിജി, മലയാളം ക്ളാസ് കോഓര്‍ഡിനേറ്റര്‍ വി.ജി റെജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റെജി ജോബി, നിഥിന്‍ ജോസഫ് എന്നിവരാണ് ക്ളാസുകള്‍ നയിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്