യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നു
Friday, September 19, 2014 7:41 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന ജീവിത ചെലവുകള്‍ തങ്ങാനായി സാധാരണ പെന്‍ഷന്‍ പ്രായമായ 65 വയസിനുശേഷവും കൂടുതല്‍ ജോലി ചെയ്യുന്നവരുടെ ശതമാനം കൂടി വരുന്നതായി യൂറോപ്യന്‍ യൂണിയന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് കാണിക്കുന്നു.

നോര്‍വേ, റുമേനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ശരാശരിയായ 11.2 ശതമാനത്തിന്റെ ഇരട്ടിയിലേറെ പ്രായം ജോലി ചെയ്യുന്നവര്‍ ഉള്ളതായി കാണിക്കുന്നു. ജര്‍മനിയില്‍ ഏതാണ്ട് 1.5 ശതമാനത്തിനടുത്ത് ആള്‍ക്കാര്‍ പെന്‍ഷന്‍ പ്രായത്തിനുശേഷം ജോലി ചെയ്യുന്നു.

കൂടുതല്‍ വര്‍ഷം ജോലി ചെയ്യുന്നതിന്റെ പ്രധാന കാരണം യൂറോപ്പിലെ താങ്ങാന്‍ കഴിയാത്ത ജീവിത ചെലവുകളും ഒരു പരിധി വരെ പുതിയ തലമുറയില്‍ സാന്നിധ്യം കുറഞ്ഞു വരുന്നവരുടെ എണ്ണവുമാണ്. കൂടുതല്‍ സാന്നിധ്യവും പരിശീലനവുമുള്ള വിദേശികളുടെ കുടിയേറ്റമാണ് യൂറോപ്യന്‍ യൂണിയന്‍ ഇതിന് പ്രതിവിധിയായി നിര്‍ദ്ദേശിക്കുന്നത്.

ഈ പഠന റിപ്പോര്‍ട്ടിന്റെ ചാര്‍ട്ട് അനുബന്ധമായി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍