ഡിഎംഎ വിനയ് നഗര്‍ കിദ് വായി നഗര്‍ ഏരിയയുടെ ഓണാഘോഷം ഒക്ടോബര്‍ രണ്ടിന്
Wednesday, October 1, 2014 6:32 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) വിനയ് നഗര്‍ കിദ് വായി നഗര്‍ ഏരിയായുടെ ഓണാഘോഷവും കുട്ടികളുടെ കലാമത്സരവും വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

ഒക്ടോബര്‍ രണ്ടിന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഡിഎംഎ സെക്ടര്‍ -4, ആര്‍.കെ പുരം സാംസ്കാരിക സമുച്ചയത്തിലാണ് ആഘോഷ പരിപാടികള്‍.

ചിത്രരചനാ പദ്യ പാരായണം, പ്രസംഗം എന്നീ മത്സരങ്ങള്‍ക്ക് 15 വയസില്‍ താഴെയും 15 വയസില്‍ മുകളിലുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

കലാപരിപാടികളുടെ ഭാഗമായി തിരുവാതിര, ഡാന്‍സ് എന്നിവയും അരങ്ങേറും. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

ആഘോഷപരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളുടെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ കെ.എസ് കുഞ്ഞുമോനും സാജന്‍ ചെറിയാനും അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്