സീറോമലബാര്‍ സഭ പ്രതിനിധി സമ്മേളനം
Friday, October 17, 2014 6:47 AM IST
ഹൊങ്ങസാന്ദ്ര: സീറോമലബാര്‍ സഭ ഹൊങ്ങസാന്ദ്ര ഹോളിഫാമിലി സോണ്‍ പ്രതിനിധിസമ്മേളനം നടത്തി. അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രതിനിധികള്‍ തമ്മിലുള്ള ഐക്യം സഭയെ ശക്തിപ്പെടുത്തുമെന്നും ഈ ലക്ഷ്യത്തോടെയായിരിക്കണം പ്രവര്‍ത്തനമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ബോധിപ്പിച്ചു.

സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് വടക്കേടത്ത് സ്വാഗതമാശംസിച്ചു. എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. മാത്യു കോയിക്കര മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. യൂത്ത് ഡയറക്ടര്‍ ഫാ.സജി കളപ്പുരയ്ക്കല്‍, ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, ലെയ്റ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സോണല്‍മെംബര്‍മാരായ റോസ് ജയിംസ്, ബിജു ജോര്‍ജ്, ടോം മാത്യു, ജോസഫ് ഐക്കര എന്നിവര്‍ പ്രസംഗിച്ചു. ഹെബ്ബഗൊഡി ഔര്‍ ലേഡി ഓഫ് സോറോസ് ചര്‍ച്ച്, മൌണ്ട് കാര്‍മല്‍ ചര്‍ച്ച് കര്‍മലാരാം, മേരി മാതാ ചര്‍ച്ച് കോറമംഗല, സെന്റ്മേരീസ് ചര്‍ച്ച് ബൊമ്മനഹള്ളി, ഹോളി ഫാമിലി ചര്‍ച്ച് ഹൊങ്ങസാന്ദ്ര, ഔര്‍ ലേഡി ഓഫ് ലൈറ്റ് ചര്‍ച്ച് ചന്ദാപുര, ക്രൈസ്റ് ദി കിംഗ് ചര്‍ച്ച് മൈലസാന്ദ്ര എന്നീ ഇടവകകളില്‍നിന്നുള്ള വികാരിമാര്‍, വിവിധ സംഘടനകളുടെ ഭാരവാഹികള്‍, പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.